SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

അനൂപ് ആന്റണി മേഖലാ പ്രഭാരി

anoop-antony

തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് സംഘടനാ മേഖലകളിലും പ്രഭാരിമാരേയും സംഘടനാ സെക്രട്ടറിമാരേയും നിശ്ചയിച്ചതായി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ ആലപ്പുഴ-പത്തനംതിട്ട മേഖലയുടെ പ്രഭാരിയാക്കി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.സോമനെ തിരുവനന്തപുരം - കൊല്ലം മേഖലയുടേയും ഷോൺ ജോർജ്ജിനെ എറണാകുളം -കോട്ടയം,ഇടുക്കി മേഖലയുടേയും കെ.കെ.അനീഷിനെ തൃശ്ശൂർ,പാലക്കാട് മേഖലയുടേയും വി.ഉണ്ണികൃഷ്ണനെ കോഴിക്കോട്,മലപ്പുറം മേഖലയുടേയും പ്രഭാരിയാക്കി. സെൽ കൺവീനർ വി.കെ.സജീവനാണ് കാസർകോട്,കണ്ണൂർ,വയനാട് മേഖലയുടെ പ്രഭാരി. കാസർകോട് മേഖലയിൽ എ.വി.ഷിജു, കോഴിക്കോട് കെ.പി.സുരേഷ്,തൃശ്ശൂരിൽ കെ.വി.സുരേഷ് ബാബു,എറണാകുളത്ത് അജിഘോഷ്, ആലപ്പുഴ,തിരുവനന്തപുരം മേഖലകളിൽ ജി.കാശിനാഥുമാണ് മേഖലാ സംഘടനാ സെക്രട്ടറിമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA