
പാലാ : പാലാ നഗരസഭ ചെയർപേഴ്‌സണായി കോൺഗ്രസ് വിമത മായാ രാഹുൽ എൽ.ഡി.എഫ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റിയ ചീരാംകുഴിയെ 10 നെതിരെ 16 വോട്ടുകൾക്കാണ് മായാ രാഹുൽ പരാജയപ്പെടുത്തിയത്.
നേരത്തേ വിമതരുടെ കൂടെയായിരുന്ന കൗൺസിലർ ലിസിക്കുട്ടി മാത്യു കോൺഗ്രസിലേക്ക് മടങ്ങി റിയയ്‌ക്ക് വോട്ട്
ചെയ്തു. കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവ് ബിജു പാലൂപ്പടവൻ മായാ രാഹുലിന്റെ പേര് നിർദ്ദേശിച്ചു. വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പിന്താങ്ങി. മുൻ ചെയർപേഴ്‌സൺ ദിയ ബിനുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചത്. പാലാ ഡി.ഇ.ഒ ജോളി ഐസക്കായിരുന്നു വരണാധികാരി.
വിമത കോൺഗ്രസ് കൗൺസിലർമാരും ഇടതു മുന്നണിയും ചേർന്നുള്ള കൂട്ടായ്മയ്ക്ക് 'നഗരവികസന മുന്നണി ' എന്ന പേര് നൽകി. നഗരസഭയുടെ ഭരണത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കമിടുകയാണ് കൂട്ടായ്മയെന്ന് മായാ രാഹുലും ബിജു പാലൂപ്പടവനും വ്യക്തമാക്കി. വിവിധ രാഷ്ട്രീയ നിലപാടുകളുള്ള കൗൺസിലർമാരെ ഒരുമിപ്പിച്ച് പാലായുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഇരുവരും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |