
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് പാർലമെന്റ് മാർച്ച് നടത്തും. കുത്തകകളിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, വാടകയ്‌ക്കു മേലുള്ള ജി.എസ്.ടി യിൽ നിന്ന് വ്യാപാരികളെ ഒഴിവാക്കുക, ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്ത് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
ഇന്ന് 10ന് ജന്ദർ മന്ദിറിൽ നടത്തുന്ന പാർലമെന്റ് മാർച്ച് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ ബാബുലാൽ ഗുപ്ത, എം.പിമാർ, വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന -ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. രാജ്യത്തെ മൊത്തം ദേശീയ വരുമാനത്തിന്റെ 14 ശതമാനവും മൊത്തം തൊഴിൽ ശക്തിയുടെ 7 ശതമാനവും പ്രദാനം ചെയ്യുന്ന വ്യാപാര മേഖലയെ സർക്കാർ അവഗണിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ രാജു അപ്സര പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |