
തിരുവനന്തപുരം: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ടുമെന്റ് ചെയർമാൻ പവൻ ഖേര. ട്രസ്റ്റിൽ നിന്നും ആർ.എസ്.എസിനെ ഒഴിവാക്കണം. ട്രസ്റ്റ് പിരിച്ചുവിട്ട് വിശ്വാസികളെയും ശങ്കരാചാര്യന്മാരെയും ഉൾപ്പെടുത്തി പുതിയത് രൂപീകരിക്കണം. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ആർ.എസ്.എസ്, ബി.ജെ.പി ഓഫീസുകളുടെ നിർമ്മാണത്തിന് ചെലവിട്ട കോടികൾ എവിടെ നിന്നാണ്. കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരമാണ് ട്രസ്റ്റ് തുടങ്ങിയത്. നിർമ്മാണത്തിൽ ഊറ്റം കൊണ്ട മോദിയും ആർ.എസ്.എസും മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |