
തിരുവനന്തപുരം: പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയമായ വേട്ടയാടലിന് തയ്യാറല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ വിരോധം തീർക്കാൻ സർക്കാരില്ലെന്നും കുറ്റംചെയ്തവരെയും അഴിമതിക്കാരെയും നിയമത്തിന്റെ മുൻപിലെത്തിക്കുകയാണ് സമീപനമെന്നും അദ്ദേഹം പറഞ്ഞു. കരിമണൽ കമ്പനി ഉടമ കർത്തയുടെ മാസപ്പടി ഡയറിയിൽ ആഭ്യന്തര മന്ത്രിയുടെയും പേരുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞ കാര്യമാണെന്നും ഒരു അധാർമ്മികതയും ഇല്ലെന്നായിരുന്നു മറുപടി. വിദേശത്തും സ്വദേശത്തും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |