
കട്ടപ്പന: ഒരു വില്ലേജും പൂർണമായി പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) ആവില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കട്ടപ്പനയിൽ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം. ഒരു വില്ലേജിൽ വനമുണ്ടെങ്കിൽ ആ ഏരിയ അല്ലാതെ ജനവാസ കേന്ദ്രങ്ങൾ ഇ.എസ്.എയിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്ന കൃത്യമായ നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വില്ലേജിൽ വനമേഖല ഏതാണ്, ജനവാസ മേഖല ഏതാണ് എന്ന് മനസിലാക്കാനുള്ള കൃത്യമായ മാപ്പ് കൂടി പ്രസിദ്ധീകരിക്കും. ഇ.എസ്.എ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പ് പ്രസിദ്ധീകരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾ ഒരു സ്ഥലത്തും ഇ.എസ്.എയിൽ പെട്ടിട്ടില്ലെന്ന് 100 ശതമാനം ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |