SignIn
Kerala Kaumudi Online
Thursday, 10 September 2026 12.45 AM IST

ആയുസും ആരോഗ്യവുമുണ്ടെങ്കിൽ പിണറായി വിജയൻ ഒരിക്കൽ കൂടി കേരളത്തെ നയിക്കും : സജി ചെറിയാൻ

pinarayi-vijayn
പിണറായി വിജയൻ,​ സജി ചെറിയാൻ

തിരുവനന്തപുരം: ആയുസും ആരോഗ്യവുമുണ്ടെങ്കിൽ പിണറായി വിജയൻ ഒരിക്കൽ കൂടി കേരളത്തെ നയിക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ. അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കുണ്ടെന്നും സ,​ജി ചെറിയൻ പറഞ്ഞു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഇ.ഡി നീക്കത്തെക്കുറിച്ചാണ് സജി ചെറിയാന്റെ പ്രതികരണം. കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറും മൂന്നുകോടി രൂപയാണോ പിണറായി വിജയന്റെ വില. ഈ തുക വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമില്ലേ. മകൾ വഴി മൂന്നുകോടി രൂപ വാങ്ങിയെന്ന് പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണ്. ഇവിടെയിരുന്ന് വിളിച്ചുപറഞ്ഞാൽ ഗൾഫിൽ നിന്ന് ആ തുകയൊക്കെ ആരും കൊടുക്കില്ലേ. അദ്ദേഹം ചോദിച്ചു. നിയമപരമായി നിലനിൽക്കില്ലെന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ഇ.ഡി ഇത്തരം കേസുകൾ യു.ഡി.എഫ് സർക്കാരിന്റെ തലയിൽ വെച്ചുകൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJI CHERIYAN, PINARAYI VIJAYAN, CPM, CPM KERALAM, ED CASE, MASAPPADI CASE, CMRL, CMRL CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA