SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.00 AM IST

സെക്രട്ടേറിയറ്റിലെ വിലക്ക് പിൻവലിക്കും

secretariat

തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റിൽ മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന കടുത്ത വിലക്ക് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഇക്കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കും. കഴിഞ്ഞ പത്തുവർഷവും സെക്രട്ടേറിയറ്റിൽ വാർത്താസമ്മേളനങ്ങൾക്ക് വരുമ്പോൾ പോലും മാദ്ധ്യമപ്രവർത്തകർ തടയപ്പെട്ടിരുന്നു. പൊതുജനങ്ങൾക്കാവട്ടെ വൈകിട്ട് മൂന്നിനുശേഷം കടുത്ത നിയന്ത്രണങ്ങളോടെയാണ് അകത്തുപോകാൻ കഴിഞ്ഞിരുന്നത്. പലർക്കും സ്വന്തം അപേക്ഷകളുടെ സ്ഥിതി അറിയാൻ പോലും കഴിയുമായിരുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ഉരുക്കുകോട്ടപോലെ ആക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി.സതീശനും വിമർശനമുന്നയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SECRETARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA