SignIn
Kerala Kaumudi Online
Friday, 04 September 2026 7.37 PM IST

കേരളം പിടിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ,​ രണ്ട് ക്ലസ്റ്ററാക്കി തിരിച്ചു,​ എംടി രമേശിനും സുരേഷിനും ചുമതല

READ ENGLISH VERSION
bjp

തിരുവനന്തപുരം : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുൻനിറുത്തി ബി.ജെ.പിയിൽ സംഘടനാതലത്തിൽ മാറ്റം. കേരളത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് രണ്ട് ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി. എം.ടി. രമേശിന് വടക്കൻ ക്ലസ്റ്ററിന്റെയും എസ്. സുരേഷിന് തെക്കൻ ക്ലസ്റ്ററിന്റെയും ചുമതല നൽകിയതായി ബി.ജെ,​പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കാസർകോട്,​ കണ്ണൂർ‌,​ വയനാട്,​ കോഴിക്കോട്,​ മലപ്പുറം,​ തൃശൂർ,​ പാലക്കാട് ജില്ലകളുടെ ചുമതലയാണ് എം.ടി. രമേശിന് നൽകിയിരിക്കുന്നത്. എസ്. സുരേഷിന് എറണാകുളം,​ കോട്ടയം,​ ഇടുക്കി,​ ആലപ്പുഴ,​ പത്തനംതിട്ട, കൊല്ലം,​ തിരുവനന്തപുരം ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ശോഭ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ ചാർജും അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും മിഷൻ 2029 നരേറ്റീവ് ഇൻ ചാർജായും ചുമതലപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ സോഷ്യൽ മീഡിയ കോർഡിനേറ്ററായും നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, BJP KERALA, BJP MASTER PLAN KERALA, KERALA BJP CLUSTERS, MT RAMESH, S SURESH, RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA