
തിരുവനന്തപുരം: കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന നിലപാട് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ ഉന്നയിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശനും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ് ആവശ്യപ്പെട്ടു.
ഈ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ വി .ഡി സതീശൻ ആദ്യം രാജി വച്ച് പോകണം.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിശ്വാസക്കുറവ് ഉന്നയിക്കുന്ന കോൺഗ്രസ്, അതേ കമ്മീഷന്റെ കീഴിൽ തെലങ്കാനയിലും കർണാടകയിലും കേരളത്തിലും തിരഞ്ഞെടുപ്പ് വിജയിച്ചിട്ടുണ്ടെന്ന വസ്തുത പരിശോധിക്കണമെന്ന് രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |