SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

മുനമ്പം കേസ് വഖഫ്‌ ട്രൈബ്യൂണൽ മാറ്റിവച്ചു

waqf-

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ ഡിസംബർ ആറിലേക്ക് മാറ്റി. പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെ ഫാറൂഖ് കോളജ് മാനേജ് മെന്റ് നൽകിയ രണ്ട് അപ്പീലുകളാണ് കൂടുതൽ രേഖകളും മറ്റും ഹാജരാക്കാനായി അടുത്ത മാസത്തേക്ക് മാറ്റിയത്. മുനമ്പത്തെ വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്ട്രാറിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമ്മിഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടുത്തെന്നാണ് വാദം.നിസാർകമ്മിഷൻ നടപടി വന്നപ്പോൾ മാനേജ് മെന്റ് അന്നുതന്നെ ഹാജരായി വഖഫ് ഭൂമിയല്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് കോളേജിന്റെ വാദം. ഭൂമി ക്രയവിക്രയത്തിനും ദാനം ചെയ്തയാൾക്ക് തിരിച്ചെടുക്കാനുമുള്ള അവകാശമുള്ളതിനാൽ വഖഫിന്റെ പരിധിയിൽ വരില്ലെന്നാണ് അഡ്വ.കെ.പി.മായൻ, അഡ്വ. വി.പി.നാരായണൻ എന്നിവർ മുഖേന ഫാറൂഖ് കോളേജ് മാനേജ് മെന്റ് നൽകിയ അപ്പീലിൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA