SignIn
Kerala Kaumudi Online
Monday, 14 September 2026 1.47 PM IST

12 അടി നീളമുള്ള രാജവെമ്പാലയുടെ വായിൽ പെരുമ്പാമ്പ്; ആളുകളെ കണ്ടതോടെ പുറത്തേക്ക് തുപ്പി

-king-cobra
പ്രതീകാത്മകചിത്രം

ബംഗളൂരു: പൊതുവെ രാജവെമ്പാലയുടെ പ്രധാന ഭക്ഷണം തന്നെ മറ്റ് പാമ്പുകളാണ്. അത്തരത്തിൽ രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങുന്ന ദൃശ്യങ്ങൾ നേരിട്ട് കണ്ട ഞെട്ടലിലാണ് കർണാടക സ്വദേശി. ഏകദേശം 12 അടി നീളമുള്ള രാജവെമ്പാലയാണ് പെരുമ്പാമ്പിനെ വിഴുങ്ങുന്നത് കണ്ടത്. കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിലെ തെങ്കകരണ്ടുർ ഗ്രാമത്തിൽ സെപ്തംബർ 11 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

തങ്ങളുടെ തോട്ടത്തിൽ ഒരു കൂറ്റൻ രാജവെമ്പാലയെ കണ്ട ഇയാൾ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. രാജവെമ്പാലയെ സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഈ രാജവെമ്പാല വിഴുങ്ങിയ പെരുമ്പാമ്പിനെ പുറത്തേക്ക് തുപ്പിയതായും റിപ്പോർട്ടുണ്ട്. തുടർന്ന് രാജവെമ്പാലയെ പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.

ഈ കാഴ്ച പലരെയും അത്ഭുപ്പെടുത്തിയെങ്കിലും ഇത് തികച്ചും സാധാരണമാണെന്ന് വിഗ്ധർ പറയുന്നു. വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ രാജവെമ്പാല ഭക്ഷണമാക്കാറുണ്ട്. മൂർഖൻ,​ ചേര,​ പെരുമ്പാമ്പ്,​ വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെ വേട്ടയാടി രാജവെമ്പാല ഭക്ഷണമാക്കാറുണ്ട്.

എന്നാൽ ഒരു പെരുമ്പാമ്പിനെ വേട്ടയാടി ഭക്ഷണമാക്കുക എന്നത് രാജവെമ്പാലയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ഈ ഏറ്റുമുട്ടലിൽ രണ്ട് ജീവികളുടെയും ജീവൻ അപകടത്തിലാകും. അതിനാൽ തന്നെ ഇതൊരു വിചിത്രമായ കാഴ്ചയാണെന്ന് അധികൃതർ പറയുന്നു.

English Summary

A 12-foot king cobra was spotted swallowing a python in Karnataka’s Belthangady taluk. The snake reportedly spat out the python after people approached, following which forest officials safely captured and released the king cobra. Experts say king cobras commonly prey on other snakes, though hunting a python can be a dangerous encounter for both reptiles.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KING COBRA, PYTHON, RAJAVEMPALA, KARNATAKA SNAKE, SNAKE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360