SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

വനിത കമ്മിഷൻ ആസ്ഥാനത്ത് വിജിലൻസ് പരിശോധന

aa

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തി. ധൂർത്തും ക്രമക്കേടും നടക്കുന്നുവെന്ന് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതി പരിഹാര അദാലത്തുകളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നു, നടത്താത്ത യാത്രകളുടെ പേരിൽ വ്യാജ രേഖകളും ബില്ലുകളും ചമച്ച് പണം കൈക്കലാക്കുന്നു തുടങ്ങിയ പരാതികളാണ് വിജിലൻസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചു. മുൻകാലങ്ങളിൽ ബോധവത്കരണ ക്ലാസുകൾക്കും അദാലത്തുകൾക്കും അനുവദിച്ച തുകയുടെ ബില്ലുകളും കണക്കുകളും സമർപ്പിക്കുന്നതിൽ കമ്മിഷൻ കാലതാമസം വരുത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യവും വിജിലൻസ് പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA