SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

ആൻ കാഴ്‌സൺ : കവിതയിലെ വേറിട്ട വഴി,​ രൂപത്തിലും ആശയത്തിലും ക്ലാസിക്കൽ ടച്ച്

a

ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിന് കനേഡിയൻ എഴുത്തുകാരി ആൻ കാഴ് സൺ അർഹയായതോടെ സോൾ ബെല്ലോയ്ക്കും (1976) ആലീസ് മൺറോയ്ക്കും ( 2013) ശേഷം കാനഡയിലേക്ക് വീണ്ടും നോബൽ പുരസ്കാരം എത്തുകയാണ്. കവിതയിലൂടെയും പ്രബന്ധങ്ങളിലൂടെയും ലോകശ്രദ്ധയിൽ നിറഞ്ഞു നിൽക്കുന്ന എഴുത്തുകാരിയാണ്. പല ഗ്രീക്ക് ക്ലാസിക്കൽ രചനകൾക്കും പുതിയ പരിഭാഷകൾ നിർവഹിച്ചിട്ടുണ്ട്. അവരുടെ കവിതകൾ രൂപത്തിലും ആശയത്തിലും ക്ലാസിക്കൽ ടച്ച് നിലനിർത്തിയിരുന്നു എങ്കിലും അവ ആധുനികമായിരുന്നു .

ആട്ടോബയോഗ്രഫി ഓഫ് റെഡ്: എ നോവൽ ഇൻ വേഴ്സ്’ - എന്ന കൃതി ഗ്രീക്ക് കവിതയുടെ പാരമ്പര്യത്തിൽ ഉൾച്ചേർന്ന പുതിയ കാലരചനയാണ്. Eros: The Bittersweet - An Essay എന്ന പുസ്തകം ലോകത്തിലെ പ്രധാനപ്പെട്ട നൂറ് പുസ്തകങ്ങളിൽ ഒന്നായി വരെ പരിഗണിക്കുന്നുണ്ട്.


“കാനഡയിൽ ജനിച്ചു. ജീവിക്കാനായി ഗ്രീക്ക് പഠിപ്പിക്കുന്നു .” എന്നു മാത്രമാണ് അവരെക്കുറിച്ചു സ്വന്തം പുസ്തകങ്ങളുടെ കവറിൽ പോലും കൊടുക്കാറുള്ളത്. കവിയാണെങ്കിലും അവരുടെ എഴുത്തിനെ അങ്ങനെ ചുരുക്കിക്കാണാൻ പ്രയാസമാണ് . പുസ്തകങ്ങളുടെ പേരുകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാവും.


പ്രധാനപ്പെട്ട മൂന്നു പുസ്തകങ്ങൾ ഇവയാണ്. “The Beauty of the Husband- A Fictional Essay in 29 Tangos, Descreation- Poetry, Essays, Opera”, The Autobiography of Red- A Novel in Verse”


അർഹമായ കൈകളിലാണ് ഈ സുപ്രധാന പുരസ്കാരം എത്തിയതെന്നാണ് വിലയിരുത്തുന്നത്. ക്രിസ്റ്റീന റിവേര ഗർസ,

കാൻ ഷുവേ, സൽമാൻ റുഷ്ദി, ജെറാഡ് മുർനേ, മിർച കർതെരസ്കു , മുറകാമി തുടങ്ങി സാദ്ധ്യതയുള്ളവരുടെ കൂട്ടത്തിൽ ഇവരുടെ പേരും ഉണ്ടായിരുന്നു.


The Beauty of the Husband എന്ന കവിതാ സമാഹാരത്തിന് 2001 ലെ ടി.എസ്. എലിയട്ട് പുരസ്കാരം നേടിയിട്ടുണ്ട്. കവിതയെ പരമ്പരാഗതമല്ലാത്ത വഴിയിലൂടെ നടത്തിയ വലിയ എഴുത്തുകാരിയാണ് ആൻ. 76 വയസ്സുകാരിയായ അവർ കാനഡയിലെ ടൊറൺടോ നഗരത്തിലാണ് ജനിച്ചത്. ഇപ്പോൾ റെയ്ജാവിക് നഗരത്തിൽ കഴിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOBEL PRIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA