SignIn
Kerala Kaumudi Online
Friday, 09 October 2026 1.42 AM IST

ആശ്വാസമായി വീണ്ടും എൻ.ടി.പി.സി, 177 മെഗാവാട്ട് വൈദ്യുതി കരാറിന് അനുമതി

READ ENGLISH VERSION
electric-bill

തിരുവനന്തപുരം: എൻ.ടി.പി.സിയിൽ നിന്ന് 177 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി. എൻ.ടി.പി.സിയുടെ ബാർഹ് സ്റ്റേജ്-1 നിലയത്തിൽ നിന്ന് 80 മെഗാവാട്ടും ബാർഹ് സ്റ്റേജ്-2 നിലയത്തിൽ നിന്ന 97 മെഗാവാട്ടുമാണ് വാങ്ങുക. 80 മെഗാവാട്ടിന് യൂണിറ്റിന് 5.52 രൂപയും 97 മെഗാവാട്ടിന് യൂണിറ്റിന് 4.67 രൂപയുമാണ് നിരക്ക്. 2029 ഏപ്രിൽ 30 വരെയാണ് കരാർ.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എൻ.ടി.പി.സി അടക്കമുള്ള കമ്പനികളുമായി കൂടുതൽ കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.ടി.പി.സി സി.എം.ഡി ഗുർദീപ് സിംഗുമായി നടത്തിയ ചർച്ചയിൽ കേരളത്തിന് 300 മെഗാവാട്ട് വൈദ്യുതി നൽകാൻ ധാരണയായിരുന്നു. ഗുണകരമായ വിവിധ പദ്ധതികളിൽ ധാരണയായിരുന്നു. കേരളത്തിലെ വൈദ്യുതി മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ എൻ.ടി.പി.സി സന്നദ്ധമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA