SignIn
Kerala Kaumudi Online
Saturday, 18 July 2026 12.24 PM IST

സി പി എം പരിപാടിയിൽ സമസ്ത നേതാവിന്റെ നിസ്‌കാരം; പാവം, ഭീമൻ രഘുചേട്ടൻ, മൂപ്പർക്ക് മാത്രം സ്വന്തം മനസിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ലെന്ന് നടൻ

bheeman-reghu

സി പി എം സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ വേദിയിൽ സമസ്ത നേതാവ് നിസ്‌കരിച്ചതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പാവം ഭീമൻ രഘുച്ചേട്ടന് മാത്രം മനസിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. 'പാവം ഭീമൻ രഘുചേട്ടൻ? മൂപ്പർക്ക് മാത്രം സ്വന്തം മനസിൽ തോന്നുന്നത് പൊതുവേദിയിൽ ചെയ്യാൻ പാടില്ല...രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജീവിക്ക്..ഇവർക്കൊക്കെ ഉള്ള അവകാശം നിങ്ങൾക്കുമുണ്ട്...നിങ്ങളുടേതുകൂടിയാണ് കേരളം ...അഭിവാദ്യങ്ങൾ.' - എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പാലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ കോഴിക്കോട് സംഘടിപ്പിച്ച സമ്മേളന വേദിയിലായിരുന്നു സമസ്ത നേതാവ് നിസ്‌കരിച്ചത്. സി പി ഐ നേതാവ് ബിനോയ് വിശ്വം സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഈ ചിത്രത്തെ കൂടാതെ ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവാദ നോട്ടീസും ഹരീഷ് പേരടി പങ്കുവച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAREESH PERADI, BHEEMAN REGHU, FB POST, SAMASTA LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA