SignIn
Kerala Kaumudi Online
Saturday, 19 September 2026 10.52 AM IST

സല്യൂട്ട് ചോദിച്ച് വാങ്ങിയപ്പോൾ സ്നേഹം കൂടിയോ? സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കാൻ മത്സരിച്ച് പൊലീസുകാർ

suresh-gopi-selfy-with-po

തൃശൂർ: എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാർത്ത കൂടി വൈറലാകുന്നു. തൃശൂർ നഗരത്തിലെ നാല് പൊലീസുകാർ സുരേഷ് ഗോപി എം.പിയോടൊപ്പം നിന്ന് സെൽഫിയുമെടുത്തു. തൃശൂർ വെള്ളേപ്പങ്ങാടിയിലായിരുന്നു സുരേഷ്‌ ഗോപിയെ കണ്ടപ്പോൾ പൊലീസുകാർ പരിചയം പുതുക്കിയത്. തൃശൂരിൽ അദ്ദേഹം മത്സരിക്കുമ്പോഴുള്ള സൗഹൃദമായിരുന്നു പൊലീസുകാർക്ക്. താൻ വരച്ച സുരേഷ്‌ഗോപിയുടെ ചിത്രവും ഒരു പൊലീസുകാരൻ കാണിച്ചു. തൊട്ടുപിന്നാലെ സെൽഫിയുമെടുത്തു. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുള്ള പലഹാരങ്ങൾ വാങ്ങിയും കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവിശേഷങ്ങൾ പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, SALUTE CONTROVERSY, POLICE SELFY WITH SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA