SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.40 PM IST

"ആവശ്യമെങ്കിൽ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന, പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ"

READ ENGLISH VERSION
aashiq-abu

പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആഷിഖ് അബു വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ആവശ്യമെങ്കിൽ സംഘടനയുടെ പേര് മാറ്റുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് സന്ദീപ് വാര്യർ വിമർശിച്ചിരിക്കുന്നത്.

"ആവശ്യമെങ്കിൽ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന . പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ."- എന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ആഷിഖ് അബുവിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ആഷിഖ് അബുവിന്റെ പോസ്റ്റ്

സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്യുകയുണ്ടായി. Progressive Malayalam filmmakers Association എന്നതാണ് ആശയം.

സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കും. നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ filmmakers ആണ് എന്നതാണ് കാഴ്ചപ്പാട്. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും.

അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ membership ക്യാമ്പയിൻ ആരംഭിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും.

വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഈ അറിയിപ്പ്.

താത്കാലിക കമ്മറ്റിക്ക് വേണ്ടി
ആഷിഖ് അബു, രാജീവ് രവി, കമൽ കെ എം. അജയൻ അടാട്ട്.
Progressive Malayalam Filmmakers Association
Kochi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP G WARRIER, AASHIQ ABU, PROGRESSIVE MALAYALAM FILM MAKERS ASSOCIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA