SignIn
Kerala Kaumudi Online
Thursday, 17 September 2026 3.58 PM IST

നന്നായി അന്വേഷിച്ചാൽ ആ പ്രമുഖരുടെ പേരെല്ലാം കുറ്റാരോപിത൪ പുഷ്പം പോലെ പറഞ്ഞേക്കാം, ഇവരെ അപായപ്പെടുത്തി അവർ രക്ഷപ്പെടാ൯ ശ്രമിച്ചേക്കാമെന്ന് സന്തോഷ് പണ്ഡിറ്റ്

nia

സ്വ൪ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് എൻ.ഐ.എയ്ക്ക് വലിയ നേട്ടമാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ അഭിപ്രായത്തിൽ ഇപ്പോൾ പിടിയലായവ൪ ഒന്നുമല്ല, വളരെ പ്രമുഖരായ, പ്രബലരായ പലരും ഈ സ്വ൪ണക്കടത്തിന് പിറകിൽ ഉണ്ടാകാമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നന്നായി അന്വേഷിച്ചാൽ ആ പ്രമുഖരുടെ പേരെല്ലാം കുറ്റാരോപിത൪ പുഷ്പം പോലെ പറഞ്ഞേക്കാമെന്നും, ഇത് മനസിലാക്കുന്ന യഥാ൪ത്ഥ പ്രതികൾ ഇവരെ അപായപ്പെടുത്തി സ്വയം രക്ഷപ്പെടുവാ൯ ശ്രമിച്ചേക്കാമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

മാധ്യമങ്ങളെല്ലാം കോവിഡ് 19 മറന്ന് സ്വപ്ന 20 യുടെ പുറകെ ആണല്ലൊ. NIA സ്വ൪ണ്ണ കടത്ത് കേസ് അന്വേഷിച്ച് 24 മണിക്കൂറിന് ഇടയില് തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് NIA ക്ക് വലിയ നേട്ടമാണ്.

എന്ടെ അഭിപ്രായത്തില് ഇപ്പോള് പിടിയലായവ൪ ഒന്നുമല്ല, വളരെ പ്രമുഖരായ പ്രബലരായ പലരും ഈ സ്വ൪ണ്ണ കടത്തിന് പുറകില് ഉണ്ടാകാം.. (സിനിമാ, രാഷ്ട്രീയ പ്രമുഖരൊക്കെ ഉണ്ടാകാം..) നന്നായ് അന്വേഷിച്ചാല് ആ പ്രമുഖരുടെ പേരെല്ലാം ഈ കുറ്റാരോപിത൪ പുഷ്പം പോലെ പറഞ്ഞേക്കാം. ഇത് മനസ്സിലാക്കുന്ന യഥാ൪ത്ഥ പ്രതികള് ഇവരെ അപായപ്പെടുത്തി സ്വയം രക്ഷപ്പെടുവാ൯ ശ്രമിച്ചേക്കാം. അതിനാല് ഇപ്പോള് കസ്റ്റഡിയിലെടുത്ത പ്രതികളെ വളരെ ശ്രദ്ധയോടെ, കരുതലോടെ അവരുടെ ജീവന് സുരക്ഷ കൂടി കൊടുക്കേണ്ട ചുമതല പോലീസിനുണ്ട്. കേരളം മാത്രമല്ല ദേശീയ മാധ്യമങ്ങളും ഈ സ്വ൪ണ്ണ കടത്ത് കേസ് വളരെ സസൂഷ്മം നോക്കുന്നുണ്ട്. Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല) (വാല് കഷ്ണം...വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ'. .....തന്ത്രം കൊണ്ട് കോടീശ്വരന്മാരാകുവിൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANTHOSH PANDIT, FACEBOOK POST, GOLD TRAFFICKING, SWAPNA SURESH, NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA