SignIn
Kerala Kaumudi Online
Friday, 04 September 2026 9.28 AM IST

യുക്രെയിനുവേണ്ടി ഇന്ത്യൻ ബന്ധമുള്ള കമ്പനിയുമായി 768 കോടിയുടെ ആയുധ കരാർ, എസ്‌റ്റോണിയയിൽ മന്ത്രിക്ക് സ്ഥാനം നഷ്‌ടമായി

estonian-minister
എസ്റ്റോണിയ പ്രതിരോധ മന്ത്രി ഹന്നൊ പെവ്‌കൂർ

ടാലിൻ (എസ്‌റ്റോണിയ): പ്രതിരോധ പാരമ്പര്യമില്ലാത്ത ഇന്ത്യൻ കമ്പനിയുമായി ആയുധ കരാറുണ്ടാക്കിയ എസ്‌റ്റോണിയൻ പ്രതിരോധ മന്ത്രി രാജിവച്ചു. യുക്രെയിനിനുവേണ്ടി ഷെല്ലുകൾ വാങ്ങാനായി 70 മില്യൺ യൂറോയുടെ (ഏകദേശം 768 കോടി രൂപ) കരാറുണ്ടാക്കിയ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയുടെ പ്രതിരോധ മന്ത്രി ഹന്നൊ പെവ്‌കൂറിനാണ് സ്ഥാനമൊഴിയേണ്ടി വന്നത്. എസ്റ്റോണിയയുടെ ദേശീയ ഓഡിറ്റ് ഓഫീസ് ഈ കരാറിൽ ഗുരുതരമായ ചില കണ്ടെത്തലുകൾ നടത്തിയതോടെയാണ് പെവ്‌കൂർ രാജിവച്ചത്. 2022 മുതൽ എസ്റ്റോണിയയുടെ പ്രതിരോധ മന്ത്രിയായിരുന്നു ഹന്നൊ പെവ്‌കൂർ. ബുധനാഴ്‌ചയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

'എസ്റ്റോണിയയുടെ സുരക്ഷ ഒരു ഒറ്റയാൾ പദ്ധതിയല്ല. ഇതൊരു കൂട്ടായ ഉത്തരവാദിത്വമാണ്. അതിനാൽ പ്രതിരോധ രംഗത്തെയാകെയുള്ള രാഷ്‌ട്രീയ ഉത്തരവാദിത്വം ഞാനേറ്റെടുത്തു. ഇതിന്റെ കടമ പ്രധാനമന്ത്രിക്ക് കൈമാറി.' സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച് ഹന്നൊ പെവ്‌കൂർ പറയുന്നു. എസ്റ്റോണിയൻ പൊതുമാദ്ധ്യമമായ ഇആ‌ർആർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ സമാധാന സംവിധാനത്തിൽ നിന്നാണ് 70 മില്യൺ യൂറോ മന്ത്രി കരാറിനായി എടുത്തത്.

പ്രതിരോധ രംഗത്ത് പരിചയമില്ലാത്ത ഡാറ്റസെൽ എന്ന കമ്പനിയുമായി ആദ്യം 2024 ഓഗസ്റ്റിൽ 15 മില്യൺ യൂറോയുടെ, പിന്നീട് ഒക്‌ടോബറിൽ 10 മില്യൺ യൂറോയുടെയും ശേഷം ആകെ 70 മില്യൺ യൂറോയുടെയും ആയുധ കരാറിലേർപ്പെട്ടു. നി‌ർമ്മാണ പ്രശ്‌നം കാരണം ആദ്യം ആയുധവിതരണം വൈകി. പിന്നീട് ഇവ എത്തിയപ്പോഴേക്കും പറഞ്ഞ മികവ് ആയുധങ്ങൾക്ക് ഉണ്ടായതുമില്ല. എന്നാൽ കരാർ റദ്ദാക്കും മുൻപ് 59 മില്യൺ യൂറോയുടെ ആയുധങ്ങൾ വിതരണം ചെയ്‌തെന്നാണ് ഡാറ്റസെൽ അറിയിക്കുന്നത്. സംഭവത്തിൽ നഷ്‌ടം തങ്ങൾക്കാണ് സംഭവിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇത്തരമൊരു കരാറിൽ ഒപ്പിടാൻ പാടില്ലായിരുന്നുവെന്നാണ് എസ്റ്റോണിയയിലെ ഉന്നതരുടെ അഭിപ്രായം.

English Summary

Estonian Defense Minister Hanno Pevkur has resigned following serious findings by the National Audit Office regarding a 70 million Euro arms deal. The contract, for purchasing shells for Ukraine, was made with an Indian company lacking defense experience. The deal faced significant issues including delivery delays and quality concerns, prompting Pevkur's resignation on Wednesday after serving since 2022.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESTONIA MINISTER, RESIGNS, INDIAN ARMS COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360