SignIn
Kerala Kaumudi Online
Friday, 19 June 2026 12.03 AM IST

ഒരിടത്ത് എസ്ഡിപിഐ, ഒരിടത്ത് ബിജെപി, നിറം മാറ്റത്തിൽ ഓന്തിനെപ്പോലും നാണിപ്പിക്കുന്ന മാർക്സിയൻ അപാരത; സിപിഎമ്മിനെതിരെ വിമർശനവുമായി അബ്ദുറബ്ബ്

bjp-cpm

തിരുവനന്തപുരം: കോട്ടയം ന​ഗരസഭയിൽ ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതിൽ പ്രതികരണവുമായി മുസ്ലീം ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിനെതിരെ എസ്.ഡി.പി.ഐ ആയിരുന്നു സി.പി.എമ്മിന്റെ ഒക്കച്ചങ്ങായി, കോട്ടയത്തെത്തിയപ്പോൾ ബി.ജെ.പി ആയി എന്നു മാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ, യു.ഡി.എഫിനെ തകർക്കാൻ അവരൊക്കെ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണ്. നിറം മാറ്റത്തിൽ ഓന്തിനെപ്പോലും നാണിപ്പിക്കുന്ന "മാർക്സിയൻ അപാരത" എന്നും അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം നഗരസഭയിൽ UDF നെതിരായ അവിശ്വാസ പ്രമേയത്തിൽ BJP ഇടതുപക്ഷത്തെ പിന്തുണക്കും. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ UDF നെതിരെ SDPI യായിരുന്നു CPM ൻ്റെ ഒക്കച്ചങ്ങായി, കോട്ടയത്തെത്തിയപ്പോൾ BJP യായി എന്നു മാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ, UDF നെ തകർക്കാൻ അവരൊക്കെ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണ്.

ഒരിടത്ത് SDPl
ഒരിടത്ത് BJP
നിറം മാറ്റത്തിൽ ഓന്തിനെപ്പോലും നാണിപ്പിക്കുന്ന "മാർക്സിയൻ അപാരത"

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, CPM, LDF, SDPI, CONGRESS, UDF, MUSLIM LEAGUE, P K ABDU RABB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA