SignIn
Kerala Kaumudi Online
Friday, 18 September 2026 6.53 AM IST

ഓണത്തിന് ഏറ്റവും കൂടുതൽ കുടിച്ചത് കൊല്ലംകാർ, പ്രിയം വിദേശിയോട്

liquor

കൊല്ലം: ഓണക്കാല മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് കൊല്ലം. ഉത്രാട ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റ മദ്യത്തിലൂടെയാണ് ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കിൽ ഒന്നാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് (2003) സ്വന്തമാക്കിയത്. 1,15,40,870 കോടി രൂപയുടെ മദ്യമാണ് ആശ്രാമം ഔട്ട്‌ലെറ്റിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് വിൽപ്പന നടത്തിയത്.

രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയിലെ ഔട്ട്‌ലെറ്റിനാണ്. 1,15,02,520 രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളിയിൽ വിറ്റത്. ചാലക്കുടി, ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ് എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു കൊല്ലത്തിന്റെ സ്ഥാനം. ഇത്തവണ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഏറ്റവും അധികം വിറ്റുപോയത്. ഇത് വഴി 97.51 ലക്ഷം രൂപയാണ് ലഭിച്ചത്. വിദേശ നിർമ്മിത മദ്യം വിറ്റതിലൂടെ 10.35 ലക്ഷം, ബിയർ വിറ്റതിലൂടെ ലഭിച്ചത് ഏഴ്‌ ലക്ഷം, വിദേശ നിർമ്മിത വൈൻ 10,320, വൈൻ 42,750 എന്നിങ്ങനെയാണ് വരുമാനം. വിദേശ നിർമ്മിത വിദേശ മദ്യം ഏറ്റവും അധികം വിൽപ്പന നടത്തിയതും കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലായിരുന്നു.

കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്ന് 1,09,25,950 രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഉത്രാടദിനത്തിൽ വിറ്റുപോയത്. കണക്കിൽ പത്താം സ്ഥാനത്തുള്ള കുണ്ടറ മുളവന ബെവ്‌കോ ഔട്ട് ലെറ്റിൽ 85 ലക്ഷം രൂപയുടെ മദ്യം വിറ്റു. ഇതിൽ 81.27 ലക്ഷം രൂപയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിറ്റതിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ഒരു ലക്ഷം രൂപയാണ് ആശ്രാമം ഔട്ട് ലെറ്റിൽ നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ നാല് കോടിയുടെ അധികവരുമാനമാണ് ഉണ്ടായതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA