SignIn
Kerala Kaumudi Online
Thursday, 17 September 2026 2.28 AM IST

പണിമുടക്കി 'പരിവാഹൻ', വലഞ്ഞ് വാഹന ഉടമകൾ

aa

കോഴിക്കോട്: റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹെെവേ മന്ത്രാലയത്തിന്റെ പരിവാഹൻ പോർട്ടൽ പണിമുടക്കുന്നത് പതിവായതോടെ വെട്ടിലായി വാഹന ഉടമകൾ. സെർവർ പ്രശ്നങ്ങളെ തുടർന്ന് പൊതുവെ മെല്ലെപ്പോക്കിലാണ് സെെറ്രെങ്കിലും കഴിഞ്ഞ 10ദിവസത്തോളമായി പ്രശ്നം രൂക്ഷമാണ്. അക്ഷയ, ഇ-സേവ കേന്ദ്രങ്ങളിലും ആർ.ടി.ഒയിലുമെത്തുന്നവർക്ക് മണിക്കൂറുകൾ ക്യൂ നിന്നാലും കാര്യം നടക്കുന്നില്ല. വെബ്സെെറ്റ് പുതുക്കുന്നതിന്റെ ഭാഗമായാണ് സെെറ്റിന്റെ മെല്ലെപ്പോക്കെന്നാണ് വിവരം. സേവനങ്ങളെല്ലാം ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനത്തിലേക്ക് മാറ്റുകയാണ്. പുതിയ ചില സേവനങ്ങൾ കൂട്ടിച്ചേർക്കുന്നുമുണ്ട്. ആർ.ടി.ഒയിലെത്താതെ മുഴുവൻ കാര്യങ്ങളും സൈറ്റിൽ ചെയ്യാവുന്ന തരത്തിലാണ് പുതുക്കലെന്ന് പറയുന്നു. എന്നാൽ ഇതേപ്പറ്റിയുള്ള വിശദാംശങ്ങളോ മുന്നറിയിപ്പോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ലെന്നാണ് ആക്ഷേപം. ആർ.ടി.ഒമാർക്ക് പലപ്പോഴും സെെറ്റിൽ ലോഗിൻ ചെയ്യാനാവാത്തതും തനിയേ ലോഗൗട്ട് ആവുകയും ചെയ്യുന്ന സ്ഥിതിയാണ്.

 ആർ.ടി.ഒമാർ കുറവ്

സംസ്ഥാനത്ത് എൻഫോ‌ഴ്സ്മെന്റിലടക്കം പത്തിടങ്ങളിൽ ആർ.ടി.ഒമാരില്ല. കോട്ടയം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വടകര, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവ്. പലയിടത്തും ഇൻ ചാർജ്ജ് ഭരണമാണ്. കെ.എസ്.ആർ.ടി.സിക്കായുള്ള ആർ.ടി.ഒ തസ്തികയിലും ഒഴിവുണ്ട്.

പരിവാഹൻ സേവനങ്ങളിൽ ചിലത്

ലെെസൻസ് അപേക്ഷകൾ, വാഹന രജിസ്ട്രേഷൻ, വിവിധ ഫീസുകൾ, പിഴകൾ, രേഖകൾ ഡൗൺലോഡ് ചെയ്യൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MPARIVAHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA