
കണ്ണൂർ: കേരളത്തിലെ ആദ്യ കോച്ച് റസ്‌റ്റോറന്റ് 'ജുജു എക്‌സ്‌പ്രസ് ' പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ മുറ്റത്ത് നാളെ തുറക്കും. ത്രീ ടയർ എ.സി കോച്ചാണ് അടിപൊളി റസ്റ്റോറന്റാക്കിയത്. ഒന്നരക്കോടി ചെലവായി. ഉള്ളിലിരിക്കാൻ താത്പര്യമില്ലെങ്കിൽ പ്ലാറ്റ്‌ഫോമിലിരുന്നും ഇഷ്ടവിഭവം കഴിക്കാം. 24 മണിക്കൂറും പ്രവർത്തിക്കും.
മാതമംഗലം പെരുവാമ്പയിലെ ഹരികൃഷ്ണൻ, കാനായിയിലെ സാജിദ്, പയ്യന്നൂരിലെ സതീശന്‍ എന്നീ സുഹൃത്തുക്കളാണ് ആശയം പ്രൊജക്ട് റിപ്പോർട്ടായി സമർപ്പിച്ചത്. റെയിൽവേ പച്ചക്കൊടി കാട്ടി.
ടെന്റർ പിടിച്ച ഇവരിൽ നിന്ന് പയ്യന്നൂരിലെ ജുജു ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ് അഞ്ചു വർഷത്തേക്ക് നടത്തിപ്പ് ഏറ്റെടുത്തു. എക്‌സിക്യൂട്ടീവ് ഷെഫ് നിധിനും സൂഷെഫ് ഡാരിസുമാണ് രുചിവിഭവങ്ങളൊരുക്കുന്നത്.
മംഗളൂരുവിൽ നിന്ന് കൂറ്റൻ ട്രെയിലറിൽ കയറ്രിയാണ് 37 ടൺ ഭാരമുള്ള കോച്ച് പയ്യന്നൂരിലെത്തിച്ചത്. കയറ്റിയതും ഇറക്കിയതും മാപ്പിള ഖലാസിമാരാണ്. മുംബയ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ 'ബോഗി വോഗി' ആണ് ഏറ്റവും പ്രശസ്തമായ കോച്ച് റസ്റ്റോറന്റ്. ആസൻസോൾ, പൂനെ, നാഗ്പൂർ, ഡൽഹി, കത്ര സ്റ്റേഷനുകളിലും കോച്ച് റസ്റ്റോറന്റുകളിൽ അടിപൊളി വിഭവങ്ങൾ കിട്ടും. പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവേ.
Kerala’s first coach restaurant, “Juju Express,” will open tomorrow at the Payyanur Railway Station premises. A three-tier AC railway coach has been transformed into a unique and stylish restaurant, offering visitors a novel dining experience.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |