SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.21 PM IST

മംഗലാംകുന്ന് ഗണപതിയുടെ വിടവാങ്ങൽ,​ കണ്ണുനിറച്ച് അയ്യപ്പന്റെ അന്ത്യപ്രണാമം

mangalamkunnu-

ആനപ്രേമികളുടെ പ്രിയപ്പെട്ട മംഗലാംകുന്ന് ഗണപതിയുടെ വേർപാട് മലയാളികളുടെ വേദനയായി മാറുകയാണ്. ഗണപതിയുടെ സംസ്കാര ചടങ്ങിനിടയിൽ മറ്റൊരു കൊമ്പനും ഗണപതിയുടെ സഹോദരനുമായി കണക്കാക്കുന്ന മംഗലാംകുന്ന് അയ്യപ്പൻ നൽകുന്ന പ്രണാമമാണ് ഇപ്പോൾ ഏവരുടെയും കണ്ണുനിറയ്ക്കുന്നത്. തുമ്പിക്കൈയൂയർത്തി പ്രിയ സഹോദരനെ സാഷ്ടാംഗം പ്രണമിക്കുകയാണ് അയ്യപ്പൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആനകളുടെ തറവാട് എന്നറിയപ്പെടുന്ന മംഗലാംകുന്ന് വീട്ടിലെ ഗജവീരൻമാരായിരുന്നു മംഗലാംകുന്ന് ഗണപതി, അയ്യപ്പൻ, കർണൻ എന്നിവർ. ഗണപതിക്ക് ശേഷമാണ് അയ്യപ്പൻ തറവാട്ടിലെത്തുന്നത്. നിരവധി സിനിമകളിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. ജയറാമിന്റെ ആനച്ചന്തത്തിൽ ഗണപതിക്കൊപ്പം അയ്യപ്പനും അഭിനയിച്ചിരുന്നു. മുത്തു എന്ന രജനികാന്ത് ചിത്രത്തിലും ഗണപതി അഭിനയിച്ചിരുന്നു.

ഇന്നലെ വൈകിട്ട‌ോടെയാണ് 75 വയസുകാരനായ ഗണപതി ചരിഞ്ഞത്. നമ്പൂതിരി ആന എന്ന് പ്രേമികൾ വിളിക്കുന്ന ഗണപതിക്ക് കേരളത്തിൽ ആരാധകരേറെയാണ്. കോന്നി ആനക്കൂട്ടിൽനിന്ന് ഏഴാംവയസിൽ കൊല്ലത്തെ അന്നപൂർണേശ്വരി ഹോട്ടലുകാരാണ് ഗണപതിയെ സ്വന്തമാക്കുന്നത്. പിന്നീട് പോബ്‌സൺ വ്യവസായ ഗ്രൂപ്പ‌് ഇവനെ സ്വന്തമാക്കി. ഇവരിൽനിന്ന് സിനിമാനടൻ ബാബു നമ്പൂതിരി വാങ്ങിയ ഗണപതിയെ പിന്നീട് മംഗലാംകുന്നുകാർ വാങ്ങുകയായിരുന്നു.നടൻ ജയറാമിന്റെ പ്രിയപ്പെട്ട ആനയായിരുന്നു ഗണപതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANGALAMKUNNU GANAPATHY, MANGALAMKUNNU AYYAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA