SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.48 AM IST

പറന്നു വരച്ചു, 8000 അടി ഉയരത്തിൽ! സാഹസിക ചിത്രരചന പാരാ ഗ്ളൈഡിംഗിനിടെ

photo

കൊല്ലം: സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ അതിശക്തമായ കാറ്റും തണുപ്പും വകവയ്ക്കാതെ പാരാഗ്ളൈഡിംഗിനിടെ ചിത്രരചന നടത്തി മലയാളി കലാകാരൻമാരുടെ സംഘമായ 'ഡ്രീം-4'!. ചിത്രകാരനായ ഡാവിഞ്ചി സുരേഷ്,കൊട്ടാരക്കര അവണൂർ സ്വദേശി രതീഷ് (താടിക്കാരൻ),വിപിൻ ഇരിട്ടി,ഷൈജു കെ. മാളൂർ എന്നിവരാണ് കുളു മണാലിയിൽ സാഹസിക ചിത്ര രചന നടത്തിയത്.

സുരക്ഷാ ബെൽറ്റ് ധരിച്ച് ഒരു കയ്യിൽ ആർട് ബോർഡും മറു കൈയിൽ പേസ്റ്റലും പിടിച്ച്, എട്ടു മിനിട്ട് യാത്രയ്ക്കിടെയാണ് എ-3 വലിപ്പത്തിലുള്ള പേപ്പറിലെ വര. പറക്കുന്നതി​നി​ടെ കണ്ട ആകാശ കാഴ്ചകളാണ് ക്യാൻവാസിൽ പകർത്തിയത്.

രതീഷിന്റെ സ്വപ്നം

രതീഷിന്റെ ദീർഘകാല സ്വപ്നമാണ് കൂട്ടുകാർക്കൊപ്പം സാക്ഷാത്കരിച്ചത്. വയനാട്ടിൽ നിന്നാണ് ഡ്രീം-4 യാത്ര ആരംഭിച്ചത്. ട്രെയിൻ യാത്രയ്ക്കിടയിലെ ചിത്രരചന താജ്മഹൽ,ഇന്ത്യാഗേറ്റ് എന്നിവയുടെ പശ്ചാത്തലത്തിലുള്ള ചിത്രീകരണം, ഡൽഹിയിലെ കുട്ടികൾക്കായുള്ള ചിത്രകലാ ക്യാമ്പ് എന്നിവയും പൂർത്തിയാക്കി. ഹിമാചലിലെ ഹഡിംബ ക്ഷേത്രവും റോത്തങ്ങ് പാസിലെ മഞ്ഞുമലകളും ക്യാൻവാസിലാക്കി. രണ്ടര കിലോമീറ്റർ ദുർഘടമായ ട്രെക്കിംഗ് നടത്തി 9000 അടി ഉയരത്തിലെത്തി. ലയൺ റോക്കിന് മുകളിലും സംഘം ചിത്രരചന നടത്തി. കലയെയും സാഹസികതയെയും ഒരുപോലെ നെഞ്ചേറ്റിയ ഈ യാത്രയ്ക്ക് സോഷ്യൽ മീഡിയയിലും വൻ സ്വീകാര്യതയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARAGLIDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA