
മലപ്പുറം: ഗൾഫിലെ സ്‌കൂളുകൾ പരീക്ഷ കഴിഞ്ഞ് അടച്ചു. പക്ഷേ, കുട്ടികളുമൊത്ത് നാട്ടിലെത്താൻ പെടാപ്പാടിലാണ് മലയാളി കുടുംബങ്ങൾ. ഇറാൻ യുദ്ധത്തെത്തുടർന്ന് വെട്ടിക്കുറച്ച സർവീസുകൾ,
സമാധാന ധാരണയായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ഉള്ളവയിൽ മൂന്നിരട്ടിയാണ് നിരക്ക്.
ഉദാഹരണത്തിന്, ദുബായ് - തിരുവനന്തപുരം എയർ ഇന്ത്യ നിരക്ക് 45,000 രൂപ വരെ ഉയർന്നു. വിദേശ കമ്പനികൾ ഇതേ റൂട്ടിൽ 60,000 രൂപവരെയും ഈടാക്കുന്നു.
എയർ ഇന്ത്യ ആഗസ്റ്റ് വരെ രാജ്യാന്തര സർവീസുകൾ 27 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. മറ്റു കമ്പനികളും 20 ശതമാനം വരെ സർവീസുകളാണ് സമ്മർ ഷെഡ്യൂളിൽ കുറച്ചത്. ഇതോടെ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള സീറ്റുകളിൽ കാര്യമായ കുറവുണ്ടായി. യുദ്ധത്തെ തുടർന്ന് സർവീസുകൾ മുടങ്ങിയതിലെ നഷ്ടം ടിക്കറ്റ് നിരക്കുയർത്തി നികത്താനാണ് ശ്രമം.
സുരക്ഷിത വ്യോമപാതകൾ തിരഞ്ഞെടുക്കുന്നതിനാൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള യാത്രാസമയം ഇപ്പോൾ മുക്കാൽ മണിക്കൂർ വരെ കൂടുതലാണ്. ദുബായിൽ നിന്ന് നോൺസ്റ്റോപ്പ് വിമാനം 3.45 മണിക്കൂറെടുക്കും തിരുവനന്തപുരത്തെത്താൻ. കണക്ടിംഗ് വിമാനമെങ്കിൽ 24 മണിക്കൂർ വരെയെടുക്കും. കണക്ടിംഗ് വിമാനങ്ങളിൽ നിരക്ക് കുറവുണ്ട്.
എയർ ഇന്ത്യ നിരക്ക് (രൂപയിൽ)
ദുബായ്- കോഴിക്കോട്...................44,000- 52,000
ദുബായ്- കൊച്ചി.............................35,000- 45,000
അബുദാബി- കോഴിക്കോട്............42,500- 48,500
അബുദാബി- കൊച്ചി......................34,000- 42,000
അബൂദാബി -കണ്ണൂർ......................41,000- 44,000
വിദേശ വിമാനങ്ങളിൽ (രൂപയിൽ)
ദുബായ്- കോഴിക്കോട്.................... 57,000- 60,000
ദുബായ്- കൊച്ചി..............................55,000- 60,000
അബുദാബി-തിരുവനന്തപുരം......56,000- 62,000
അബുദാബി- കോഴിക്കോട്............58,000- 62,000
അബുദാബി- കൊച്ചി .....................57,000- 60,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |