SignIn
Kerala Kaumudi Online
Thursday, 11 June 2026 1.56 AM IST

നല്ല സൂപ്പർ ചക്ക പുഴുക്കും ചക്കവരട്ടിയതുമടക്കം നൂറുകണക്കിന് വിഭവങ്ങൾ കഴിക്കാം, നേരെ ഇവിടേക്ക് പോന്നോളൂ

chakkapuzhukku

ചെറുവത്തൂർ: മലയാളികളുടെ ഇഷ്ട ഭക്ഷണമായ ചക്ക കൊണ്ടുള്ള വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളും പലഹാരങ്ങളും രുചിക്കാനും ആസ്വദിക്കാനും ചെറുവത്തൂരിൽ വന്നാൽ മതി. ചക്കയും ചിക്കനും ചക്ക പായസവും അടക്കമുള്ള വിഭവങ്ങൾ ചെറുവത്തൂരിൽ ഒരുക്കിയത് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളും കുടുംബശ്രീ സംരംഭകരുമാണ്. ചെറുവത്തൂർ പഞ്ചായത്തിന്റെയും കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു സമീപമാണ് ചക്ക ഫെസ്റ്റ്.

നൂറിലധികം ചക്ക വിഭവങ്ങളുണ്ട് മേളയിൽ. ചക്ക പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്ക വരട്ടി, ചക്ക ലഡു, ചമ്മിണി ചിപ്സ് തുടങ്ങി പരമ്പരാഗത വിഭവങ്ങൾ മുതൽ ചക്ക ജാം, ബജി തുടങ്ങിയ പലഹാരങ്ങളുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം. ഫാരിസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. മിനി മോൾ, പഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ വി.വി റീന, പി. ശശിധരൻ, രാമചന്ദ്രൻ തുരുത്തി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനയ രാജ് തുടങ്ങിയവർ സംസാരിച്ചു. എം.ഇ സി. സുധ വയലിൽ, ആർ.പിമാരായ ലതിക, നീതു, സി.ഡി.എസ് മെമ്പർമാർ, അയൽക്കൂട്ടം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JACKFRUIT, EATABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA