SignIn
Kerala Kaumudi Online
Sunday, 05 July 2026 1.11 AM IST

വെള്ളാളം ഭഗവതിക്ക് എല്ലാം വെള്ളമയം, ക്ഷേത്രം ഇടപ്പള്ളി അഞ്ചുമനയിൽ

READ ENGLISH VERSION

temple
അഞ്ചുമന ക്ഷേത്രം

കൊച്ചി: ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ വെള്ളാംഭഗവതിക്ക് ഇഷ്ടപ്പെട്ടതെല്ലാം വെള്ളമയം. പൂജയ്ക്ക് വെളുത്ത പൂക്കൾ. അണി​യാൻ വെള്ള ഉടയാടകൾ. നേദിക്കാൻ വെള്ളനി​വേദ്യം. ഉത്സവത്തി​ന് ദേവിയെ ആനപ്പുറത്ത് എഴുന്നള്ളി​ക്കുമ്പോൾ ചൂടുന്നത് വെള്ളിത്തി​ടമ്പ്. വെള്ളപ്പട്ടിന്റെ കുട. ഉത്സവസദ്യയ്ക്ക് വി​ളമ്പുന്നത് വെളുത്ത കറി​കളും പാൽപ്പായസവും.

വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള പുരാതനമായ ക്ഷേത്രമാണിത്. ഭുവനേശ്വരി​യാണ് പ്രധാന ദേവത. അന്നപൂർണേശ്വരിയായ വെള്ളാംഭഗവതി​യും ഭദ്രകാളിയുമാണ് (മദകാളി)​ പ്രധാന ഉപദേവകൾ. മുല്ല, വെള്ളയരളി തുടങ്ങിയ വെളുത്ത പൂക്കൾകൊണ്ടു മാത്രമാണ് പൂജ. തുളസി ഇലയും ഉപയോഗിക്കും. വെള്ളിയും തിങ്കളുമാണ് വെള്ളാംഭഗവതി​ക്ക് വി​ശേഷദി​നങ്ങൾ. അന്ന് വെള്ളപ്പൂക്കൾ കോർത്ത 21 മാലകൾ ഭഗവതിക്ക് ചാർത്തും. പണ്ടുമുതലേയുള്ള ആചാരമാണിത്. കാരണം അജ്ഞാതം. അഞ്ചുമന ഉത്സവത്തിന്റെ പറയെടുപ്പിനും പ്രത്യേകതകളുണ്ട്. കോലവും കൈയിലേന്തി കാൽനടയായി വരുന്ന പൂജാരിയും സംഘവും വീടിനകത്ത് കയറിയാണ് പറയെടുപ്പ്. 45 കിലോമീറ്റർ അകലെ വൈക്കം വരെ പറയെടുപ്പിന് നടന്നുപോകും. ഇതിനായി ഏഴുദിവസം ക്ഷേത്രനട അടച്ചിടും.

 സിനിമക്കാരുടെ ഭാഗ്യലോക്കേഷൻ

മലയാള സിനിമ, സീരിയൽ സംവിധായകരുടെ ഭാഗ്യ ലൊക്കേഷനാണ് അഞ്ചുമന ക്ഷേത്രം. ദി​ലീപിന്റെ പറക്കും തളികയുടെ പ്രധാന ലൊക്കേഷൻ ക്ഷേത്രമൈതാനമായിരുന്നു. നെടുമുടിയും മേനകയും ശങ്കറും അഭിനയിച്ച അമ്പട ഞാനേ ഏതാണ്ട് പൂർണമായും ക്ഷേത്രപരിസരത്ത് ചിത്രീകരിച്ചതാണ്. ​വല്ല്യേട്ടൻ,​ ഫ്രണ്ട്സ് ഉൾപ്പടെ നൂറിലേറെ സിനിമകളിൽ ക്ഷേത്രസാന്നിദ്ധ്യമുണ്ട്. കല്യാണ സീനുകളാണ് അധികവും. പ്രമുഖ താരങ്ങൾ ഉൾപ്പെടെ ദർശനത്തിനും എത്താറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA