SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

തീരസുരക്ഷയ്ക്ക് പൊലീസിന്റെ സ്വന്തം ഡ്രോൺ

padam

കൊച്ചി: തീരസുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസിന്റെ സ്വന്തം വി.ടി.ഒ.എൽ (വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ്) ഡ്രോണുകൾ എത്തുന്നു. സൈബർ ഡോം വികസിപ്പിച്ച ഡ്രോണുകൾ മൂന്ന് മാസത്തിനകം കോസ്റ്റൽ പൊലീസിന് കൈമാറും. കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്ററും ബംഗളൂരു ആസ്ഥാനമായ എയ്‌റോഫോയിൽ ഇന്നവേഷൻസ് എന്ന സ്റ്റാർട്ടപ്പും സംയുക്തമായാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. ചെറിയ വിമാനത്തോട് സാദൃശ്യമുള്ള ഇവയ്ക്ക് 20-25 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ ശേഷിയുണ്ട്. ലിഥിയം അയോൺ ബാറ്ററിയിലാണ് പ്രവർത്തനം. തിരുവനന്തപുരത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യത്തിൽ ഡ്രോൺ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു.

കുഞ്ഞനെങ്കിലും കരുത്തൻ

 ഒറ്റത്തവണ ചാർജിൽ രണ്ട് മണിക്കൂർ വരെ ഉപയോഗിക്കാം.

കടൽക്ഷോഭത്തിൽ രക്ഷാപ്രവർത്തകർക്ക് എത്താനാകാത്ത ഇടങ്ങളും നിരീക്ഷിക്കാം.

 തീരദേശ ഉത്സവങ്ങളിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാം

 മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്താനാകും.

ചിത്രങ്ങൾ പകർത്താനാകും.

വില: 50 മുതൽ 75 ലക്ഷം വരെ

തീരസുരക്ഷയ്ക്കായുള്ള ഡ്രോണുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനകം സേനയ്ക്ക് കൈമാറാനാകും.

-സൈബർ ഡോം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA