തൊടുപുഴ: പത്ത് സെന്റ് സ്ഥലം മാത്രമുള്ള വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ഏലച്ചെടികൾ കായ്ച്ച് നിൽകുന്നത് കൗതുകമാകുന്നു. പഴുക്കാകുളം ചാലമറ്റത്തിൽ ഇ.ടി. രാജന്റെ വീട്ടിലാണ് ഈ അപൂർവ്വകാഴ്ച. മലയോര മേഖലകളിലും തണുപ്പുള്ള കാലാവസ്ഥയിലുമാണ് സാധാരണയായി ഏലം നന്നായി വളരുന്നതും വിളവ് നൽകുന്നതും. എന്നാൽ അനുകൂലമായ പരിചരണത്തിലൂടെ തൊടുപുഴ പോലുള്ള ഇടനാട് പ്രദേശങ്ങളിലും ഏലച്ചെടി വിജയകരമായി കായ്പ്പിച്ചു എന്നതാണ് രാജന്റെ നേട്ടം.
ഹൈറേഞ്ചിലുള്ള സുഹൃത്തിന്റെ പുരയിടത്തിൽ നിന്ന് മൂന്നര വർഷം മുമ്പ് കൊണ്ടുവന്ന ചെടിയാണ് ഇപ്പോൾ വളർന്ന് അഞ്ചോളം ചെടികൾ പൂത്തു കായ്ച്ച് നിൽക്കുന്നത്. തൊടുപുഴയിലെ അനുകൂലമായ മണ്ണും രാജൻ നൽകിയ മികച്ച പരിചരണവുമാകാം ഏലച്ചെടികളെ ഇത്ര പെട്ടെന്ന് വിളവെടുപ്പിന് പാകമാക്കിയത്. ആവശ്യമായ ഈർപ്പവും ജൈവവളങ്ങളും നൽകിയാൽ സാധാരണ വീടുകളിലെ കൃഷിയിടങ്ങളിലും ഏലം നന്നായി വിളയുമെന്ന് ഈ സംഭവം തെളിയിക്കുന്നു. മുമ്പ് പട്ടാളത്തിലായിരുന്ന രാജൻ നിലവിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കുമാരമംഗലം ശാഖയിൽ ജീവനക്കാരനാണ്. ഭാര്യ: ഷീല. മക്കൾ: ഗൗതംരാജ്, ഗീതുരാജ് (ഇരുവരും വിദ്യാർത്ഥികൾ).
നേരിട്ട് ശക്തമായ വെയിൽ അടിക്കാത്തതും എന്നാൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതുമായ തണൽ മരമുള്ള സ്ഥലങ്ങളാണ് ഏലം വളർത്താൻ അനുയോജ്യം. മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം നിലനിറുത്തണം. വീട്ടുമുറ്റങ്ങളിലും കുറഞ്ഞ ഉയരമുള്ള പ്രദേശങ്ങളിലും വളർത്താൻ അനുയോജ്യമായ 'വഴുക്ക" അല്ലെങ്കിൽ 'ഞെള്ളാനി" പോലുള്ള ഉയർന്ന ഉത്പാദന ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കാം. ജൈവവളമാണ് ഏറ്റവും ഉത്തമം. ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക് എന്നിവ നൽകുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വേഗത്തിൽ കായ പിടിക്കുന്നതിനും സഹായിക്കും.
E.T. Rajan of Thodupuzha has successfully cultivated cardamom plants in his 10-cent home backyard, a notable achievement for the midland region. Cardamom typically thrives in colder, high-range areas. Rajan's success demonstrates that with proper care, including adequate moisture and organic fertilizers, cardamom can be grown effectively in non-traditional home environments, yielding fruit within three and a half years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |