ജ്യൂസ്, ചൂട് പാനീയങ്ങൾ, കറി, ചോറ്, സാലഡുകൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് പുതിന. കൂടുതൽപ്പേരും പുതിനയില കടയിൽ നിന്ന് വാങ്ങുകയായിരിക്കും പതിവ്. എന്നാൽ ഒരു തണ്ട് ഉണ്ടെങ്കിൽ പുതിനച്ചെടി വീട്ടിൽതന്നെ നട്ടുവളർത്താവുന്നതാണ്.
പുതിന വളർത്തുന്നതിന് വലിയ സ്ഥലമോ വിലകൂടിയ സാധനങ്ങളോ ആവശ്യമില്ല. തണ്ട് വെള്ളത്തിലോ അടിയിൽ നിന്ന് കുറച്ച് ഇലകൾ നീക്കിയശേഷം നേരിട്ട് മണ്ണിലോ നടാം. തണ്ട് വെള്ളത്തിൽ സൂക്ഷിച്ചാൽ വേഗത്തിൽ വേരുകൾ വരും. ഇത് പിന്നീട് ചട്ടിയിൽ നട്ടാലും മതി. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പതിവായി ചെടി നനയ്ക്കുകയും വേണം.
മണ്ണിൽ മിതമായ ഈർപ്പമുണ്ടായാൽ മതിയാവും. ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. ഇടയ്ക്കിടെ ഇലകൾ മുറിച്ചുകളഞ്ഞാൽ പുതിയ ശാഖകൾ വേഗത്തിൽ വരും. ഇങ്ങനെ ഒരു തണ്ടിൽ നിന്നുതന്നെ കൂടുതൽ ചെടികൾ വളർത്തിയെടുക്കാം.
Mint can easily be grown at home using just a single stem, without requiring much space or expensive materials. The stem can be rooted in water or planted directly in soil. Regular watering, adequate sunlight and moist, well-drained soil help it grow. Trimming leaves encourages new branches, allowing more plants to grow from one stem.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |