തിരക്കുപിടിച്ച ജീവിതത്തിൽ പ്രഭാതഭക്ഷണം ആരോഗ്യകരവും രുചികരവുമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പതിവ് ഇഡ്ഡലിയും ദോശയും കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് റാഗി കൊണ്ടുള്ള പലഹാരങ്ങൾ. പോഷകസമൃദ്ധമായ റാഗി വെർമിസിലി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഉപ്പുമാവ് നല്ലൊരു പ്രഭാതഭക്ഷണമാണ്. പച്ചക്കറികൾ കൂടി ചേർക്കുന്നതോടെ രുചിയും പോഷകഗുണവും വർദ്ധിക്കും.
റാഗി അഥവാ മുത്താറിയിൽ കാൽസ്യം, നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സാധാരണ വെർമിസിലിക്ക് പകരം റാഗി വെർമിസിലി ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ വ്യത്യസ്തത കൊണ്ടുവരാനും സഹായിക്കും.
ആദ്യം റാഗി വെർമിസിലി വേവിച്ചെടുക്കുക. ചില ബ്രാൻഡുകളിൽ ആവിയിൽ വേവിക്കാനും ചിലതിൽ വെള്ളത്തിലിട്ട് വേവിക്കാനുമാണ് നിർദേശിക്കുന്നത്. അമിതമായി വെന്തുപോകാതെ ശ്രദ്ധിക്കണം. ആവശ്യത്തിന് വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റിവയ്ക്കാം.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് ഉഴുന്നുപരിപ്പ്, നിലക്കടല, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് അരിഞ്ഞ കാരറ്റും ബീൻസും ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും അൽപം വെള്ളവും ചേർത്ത് പച്ചക്കറികൾ വേവിച്ചെടുക്കാം. പച്ചക്കറികൾ അമിതമായി വെന്തുപോകാതെ ശ്രദ്ധിക്കണം.
പച്ചക്കറികൾ വെന്തുകഴിഞ്ഞാൽ നേരത്തെ തയ്യാറാക്കി വച്ച റാഗി വെർമിസിലി ചേർക്കുക. എല്ലാം നന്നായി യോജിക്കുന്നതുവരെ പതുക്കെ ഇളക്കുക. വെർമിസിലി പൊടിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. രണ്ടുമൂന്ന് മിനിറ്റ് അടച്ചുവെച്ച് വേവിച്ചശേഷം തീ അണയ്ക്കാം. അവസാനമായി അൽപം മല്ലിയില വിതറി അലങ്കരിക്കാം.
A Malayalam news article details a recipe for nutritious Ragi vermicelli upma, offering a healthy and tasty breakfast alternative to common dishes. Ragi, rich in calcium and fiber, combined with vegetables, enhances both flavor and nutritional value. The article provides a step-by-step guide for preparing this quick and wholesome meal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |