ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് മലയിഞ്ചി. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കോലിഞ്ചി എന്ന് സാധാരണ വിളിക്കുന്ന മലയിഞ്ചി കൃഷിയിലൂടെ വലിയ മുതൽ മുടക്കില്ലാതെ തന്നെ വരുമാനം നേടാം. ഇടവിളയായും അല്ലാതെയും പ്രത്യേക പരിചരണങ്ങളില്ലാതെ തന്നെ എളുപ്പത്തിൽ ഇത് കൃഷിചെയ്യാം. എങ്ങനെയാണ് മലയിഞ്ചി കൃഷി ചെയ്യേണ്ടതെന്ന് നോക്കാം.
കല്ലും മണ്ണും നിറഞ്ഞ ഭൂമികൾ, പറമ്പുകൾ, പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ ചെരിവുകൾ എന്നിവിടങ്ങളാണ് മലയിഞ്ചി കൃഷിക്ക് ഏറ്റവും അനുയോജ്യം. ഭാഗികമായി തണൽ ലഭിക്കുന്ന റബ്ബർ, തെങ്ങ് തോട്ടങ്ങളിൽ ഇടവിളയായും ഇത് കൃഷി ചെയ്യാം. ഏതാണോ സൗകര്യപ്രദം ആ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കണം. പൊതുവെ മലയിഞ്ചിയുടെ കിഴങ്ങുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്.
ഇത് വിപണിയിൽ നിന്ന് വാങ്ങാവുന്നതാണ്. നടാനായി തിരഞ്ഞെടുക്കുന്ന കിഴങ്ങുകൾ അത്യാവശ്യം വലിപ്പമുള്ളതും കേടില്ലാത്തതുമായിരിക്കണം. ഇനി ചെറിയ കുഴികൾ എടുത്ത് കിഴങ്ങുകൾ അതിൽ നടണം. ഒരാൾപ്പൊക്കത്തിൽ വളരുന്നതിനാൽ ചെടികൾ തമ്മിൽ ആവശ്യത്തിന് അലകം പാലിക്കുന്നത് നല്ലതാണ്. അതിലേയ്ക്ക് നേരിയ തോതിൽ മണ്ണും ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ഇട്ടുകൊടുക്കണം.
മഴയെ ആശ്രയിച്ചാണ് സാധാരണയായി ഇത് വളരുന്നത്. എന്നാൽ കഠിനമായ വരൾച്ചയെ പ്രതിരോധിക്കാൻ ഇതിന് ശേഷിയുണ്ട്. നേരത്തെ പറഞ്ഞതുപ്പോലെ പ്രത്യേകമായി രാസവളങ്ങളോ പരിചരണമോ ഇതിന് ആവശ്യമില്ല. തുടക്കത്തിൽ ഇടുന്ന ജൈവവളം തന്നെ ധാരാളമാണ്. ഏപ്രിൽ, മേയ് മാസങ്ങളാണ് മലയിഞ്ചി കൃഷിക്ക് ഏറ്റവും അനുയോജ്യം.
Malayinchi (Kolinja), a medicinal plant from the ginger family, grows up to 1.5 metres and its rhizomes are used for medicinal purposes. It can be cultivated easily with low investment, either as an intercrop or separately, without much special care. The article explains how to cultivate Malayinchi profitably.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |