SignIn
Kerala Kaumudi Online
Thursday, 15 October 2026 6.45 PM IST

വെറും നൂറ് രൂപ മുടക്കാനുണ്ടോ? പാഷൻ ഫ്രൂട്ടിന്റെ ഒരു തൈയിൽ നിന്നും ലഭിക്കാൻ പോകുന്നത് പതിനായിരം രൂപയുടെ നേട്ടം, ഇത് ഒരുനുളള് മാത്രം മതി

passion-fruit

പൊരിവെയിലിലും കടുത്ത ചൂടിലും പുറത്തിറങ്ങുന്നവർ ആശ്രയം തേടുന്നത് ജ്യൂസ് കടകളിലായിരിക്കും. പക്ഷെ ഈ പതിവ് തുടർന്നാൽ കുറച്ച് ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ജ്യൂസുകൾ കൂടുതൽ മധുരമുളളതാക്കി മാറ്റാൻ മിക്ക കടകളിലും അമിതയളവിൽ പഞ്ചസാര ഉപയോഗിച്ചുവരുന്നുണ്ട്. ഇത് രക്തത്തിലെ ഷുഗറിന്റെ അളവ് കൂട്ടാനും പ്രമേഹരോഗികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുകയും ചെയ്യും.

അതിനാൽതന്നെ വിശ്വസിച്ച് ജ്യൂസുകൾ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും പലരും. ഈ സാഹചര്യത്തിലാണ് പാഷൻ ഫ്രൂട്ടിന്റെ വിപണന സാദ്ധ്യതകൾ ഉയർന്നുവരുന്നത്. പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാൻ സാധിക്കുന്ന ഒരു ഫലമാണിത്. യാതൊരു കൃത്രിമത്വവും കാണിക്കാതെ പാഷൻ ഫ്രൂട്ടുപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകൾക്ക് ഇന്ന് വിപണിയിൽ ലഭിക്കുന്നത് മികച്ച വരുമാനമാണ്.

passion

പക്ഷെ കടുത്ത ചൂട് പല കർഷകർക്ക് ഇപ്പോൾ കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. മതിയായ പരിചരണങ്ങൾ നൽകിയിട്ടും വിളവ് കുറയുന്നെന്ന പരാതി പലയിടങ്ങളിലും കർഷകർ പറയുന്നു. എന്നാൽ ഇനിമുതൽ പാഷൻ ഫ്രൂട്ട് വ്യാപകമായി കൃഷി ചെയ്യുന്നവരും വീട്ടിലെ അടുക്കള തോട്ടത്തിൽ വളർത്തുന്നവരും നിരാശപ്പെടണ്ട. നൽകുന്ന വളത്തോടൊപ്പം ഒരുനുളള് എപ്പ്സം സാൾട്ട് കൂടി ചേർത്താൽ പാഷൻ ഫ്രൂട്ട് കുലകുത്തി കായ്ച്ചോളും.

മികച്ച വളപ്രയോഗം ഇങ്ങനെ

പാഷൻ ഫ്രൂട്ടിന് ജൈവവളമാണ് അനുയോജ്യം. അടിവളമായി അടുക്കളയിലെ ജൈവമാലിന്യവും ചാണകപ്പൊടിയുമാണ് ഉത്തമം. നന്നായി വെളളമൊഴിക്കാനും മറക്കരുത്. ബലമുളള പന്തലുകൾ തയ്യാറാക്കി പാഷൻ ഫ്രൂട്ട് വളർത്തുന്നതും ഗുണം ചെയ്യും. മികച്ചയിനം വിത്തുകൾക്കും തൈകൾക്കും അടുത്തുളള കൃഷി ഭവനിലോ ഓൺലൈൻ സഹായമോ തേടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, PASSIONFRUIT, FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE