SignIn
Kerala Kaumudi Online
Sunday, 11 October 2026 1.41 PM IST

ചെടിച്ചട്ടിയിൽ വളർത്തിയാലും മികച്ച കായ്‌ഫലം; ഈ പഴം ഉപയോഗിച്ച് ഫ്രഷ് ജ്യൂസും ജാമും അച്ചാറും തയ്യാറാക്കാക്കാം

savanna-fruit
സവന്ന പഴം

നല്ല കടും ചുവപ്പ് നിറത്തിൽ ആകർഷകമായ ഫലങ്ങൾ നൽകുന്ന ഒരു കുറ്റിച്ചെടിയാണ് സവന്ന ചെറി. ബ്രസീലിലെ ഉഷ്‌ണമേഖല കാടുകളിൽ വളരുന്ന ഈ സസ്യം കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷിചെയ്യാനും വളരെ അനുയോജ്യമാണ്. ഏകദേശം പത്തുമുതൽ 12 അടിവരെ ഉയരത്തിൽ വളരുന്ന ഈ ചെടി വലിയ ചട്ടികളിലാക്കിയും വളർത്താനാകും. സാധാരണ ചെറിപ്പഴങ്ങളോട് ഇവയ്‌ക്ക് ജനിതകബന്ധമില്ല. എന്നാൽ, ഇവയുടെ മധുരവും പുളിയും കലർന്ന രുചി ചെറിപ്പഴങ്ങൾക്ക് സമമാണ്.

കൃഷി

  • ബഡ് ചെയ്ത തൈകൾ വാങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ രണ്ട് വർഷം കഴിയുമ്പോഴേക്കും കായ് ഫലം ലഭിച്ചുതുടങ്ങും. വിത്തിട്ട് മുളപ്പിച്ച തൈകളാണെങ്കിൽ മൂന്നോ നാലോ വർഷം കഴിയുമ്പോൾ മാത്രമേ കായ്‌ഫലം ലഭിക്കുകയുള്ളു. ചിലപ്പോൾ അതിലധികം കാലതാമസം വരാം.
  • നല്ല വെയിലുള്ള സ്ഥലങ്ങളിൽ വേണം തൈകൾ നടാൻ.
  • മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർത്ത് തയ്യാറാക്കിയിട്ട കുഴിയിൽവേണം തൈകൾ നടാൻ.
  • വെള്ളം കെട്ടികിടക്കുന്നിടത്ത് തൈകൾ നടുന്നത് വേരഴുകിപ്പോകാൻ ഇടയാക്കും. വേനൽക്കാലത്ത് പതിവായി നനയ്‌ക്കണം.
  • കൊമ്പുകൾ കോതിയൊതുക്കുന്നത് നല്ല കായ്‌ഫലം ലഭിക്കാൻ സഹായിക്കും.

ഉപയോഗം

  • പർപ്പിൾ അല്ലെങ്കിൽ കടും ചുവപ്പ് നിറത്തിലുള്ള സവന്ന പഴങ്ങൾക്ക് ചെറിയുടേതിനോ നല്ല മധുരമുള്ള ചാമ്പയ്‌ക്കയോടേതിനോ സമാനമാണ് ഇവയുടെ രുചി. നല്ല മൃദുവായ തൊലികളോട് കൂടിയ ഇവ പച്ചയ്‌ക്കും കഴിക്കാം.
  • ജാം, ജ്യൂസ്, അച്ചാർ തുടങ്ങിയവ തയ്യാറാക്കാനും സവാന പഴങ്ങൾ ഉപയോഗിക്കുന്നു.

English Summary

Savanna Cherry is a Brazilian fruit shrub that grows well in Kerala and reaches 10–12 feet in height. It produces dark red or purple fruits with a sweet-and-sour taste. Grafted plants bear fruit in about two years. The fruits can be eaten fresh or used to make jam, juice, and pickles.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAVANNA CHERRY, FRUIT CULTIVATION KERALA, FARMING TIPS, FRUIT FARMING, TASTY FRUIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE