SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.51 PM IST

പണം കൊടുത്ത് വാങ്ങേണ്ട; സ്‌ട്രോബെറി ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാം, ലാഭവും ഇരട്ടി

strawberry
പ്രതീകാത്മകചിത്രം

സ്‌ട്രോബെറി ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. സ്ട്രോബെറി കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നൽകി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എന്നാൽ വിപണിയിൽ നല്ല വിലയായതിനാൽ പലരും ഇവ വാങ്ങാറുപോലുമില്ല. പക്ഷേ വീട്ടിൽ തന്നെ സ്ട്രോബെറി നട്ടുവളർത്താൻ കഴിയുമെന്ന് പലർക്കും അറിയില്ല. അത് എങ്ങനെയെന്ന് നോക്കാം.

തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥയിൽ സ്‌ട്രോബെറി നട്ടുവളർത്താൻ കഴിയും. ഗ്രോബാഗിലോ മണ്ണിലോ ടെറസിലോ ഇവ കൃഷി ചെയ്യാം. സ്ട്രോബെറിയിലെ എയർ ബെയറിംഗ് ഇനങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് നല്ലത്. നീർവാർച്ചയുള്ളതും ജൈവാംശം കൂടുതലുള്ളതുമായ മണൽ കലർന്ന പശിമരാശി മണ്ണാണ് ഇതിന് ഏറ്റവും മികച്ചത്. നല്ല വേരോട്ടത്തിന് സാദ്ധ്യതയുള്ള കണ്ടെയ്നറുകളിൽ വേണം തൈനടാൻ. തൈകൾ തമ്മിൽ ഏകദേശം 30-40 സെന്റിമീറ്റർ അകലം പാലിക്കണം. കേരളത്തിൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ നടുന്നതാണ് കൂടുതൽ നല്ലത്.

ഈർപ്പം ആവശ്യമാണെങ്കിലും വെള്ളം കെട്ടിനിൽക്കാൻ പാടില്ല. മണ്ണ് ഒരുക്കുമ്പോൾ ആവശ്യത്തിന് ചാണകപ്പൊടിയോ കമ്പോസ്റ്റോ ജൈവവളമായി ചേർത്ത് കൊടുക്കാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം തൈ നടാൻ. എന്നാൽ കഠിനമായ വെയിൽ നേരിട്ട് ഏൽക്കാൻ പാടില്ല. കീടരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്. ഒച്ചുകളാണ് സ്ട്രോബെറിക്ക് പ്രധാന വെല്ലുവിളി. അതിനാൽ കേടായ ഇലകൾ ഉടനടി നീക്കം ചെയ്യണം. പൂർണമായും ചുവപ്പ് നിറത്തിലാകുമ്പോൾ വിളവെടുക്കാം. രാവിലെ തണുപ്പുള്ള സമയത്ത് വിളവെടുക്കുന്നതാണ് ഉചിതം.

English Summary

Strawberries can be grown at home in Kerala using suitable varieties and proper cultivation methods. They can be planted in grow bags, containers or soil with good drainage, adequate sunlight and organic manure. October to November is a suitable period for planting, while proper watering and pest control can help ensure a good harvest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRAWBERRY CULTIVATION, STRAWBERRY FARMING KERALA, GROW STRAWBERRY AT HOME, STRAWBERRY PLANTS, HOME GARDEN FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE