ഗതാഗത മേഖലയിൽ വിപ്ലവവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഡ്രൈവറില്ലാ പോഡുകളുടെ പരീക്ഷണം ആരംഭിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പരീക്ഷണ യാത്രയുടെ ഉദ്‌ഘാടനം ആർടിഎ ചെയർമാൻ മത്തർ അൽ തായർ നിർവഹിച്ചു. ഗതാഗത രംഗത്തെ മികച്ച കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും എമിറേറ്റിൽ പരീക്ഷിച്ച് വിലയിരുത്താൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് അൽ തായർ പറഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ദുബായ് ഗ്ലൈഡ്വേയ്‌സ് എന്ന ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സംവിധാനം ഒരു മാസത്തേക്ക് പരീക്ഷിക്കുന്നത്. ഗ്ലൈഡ്വേയ്‌സ് സ്ഥാപകനും സഹ സിഇഒയുമായ മാർക്ക് സീഗർ, സഹ സിഇഒയും ചീഫ് ടെക്‌നോളജി ഓഫീസറുമായ ബ്ലേക്ക് ബാർബറും ആദ്യ യാത്രയിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വാഹനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ അൽ തായർ നേരിട്ട് പരിശോധിച്ചു.
പൊതുസുരക്ഷ, വിശ്വാസ്യത, യാത്രാനുഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനത്തിന്റെ പ്രവർത്തനക്ഷമത വിലയിരുത്താനാണ് പരീക്ഷണം നടത്തുന്നത്. സ്വയം നിയന്ത്രിത ഡ്രൈവിംഗ് രീതികൾ, കൺട്രോൾ സെന്ററുമായുള്ള ആശയവിനിമയം, നിയന്ത്രണ സംവിധാനങ്ങൾ, യാത്രാസമയം എന്നിവയും പരീക്ഷണത്തിൽ ഉൾപ്പെടും. പ്രത്യേകം സജ്ജീകരിച്ച ട്രാക്കുകളിലൂടെയാണ് ഇലക്‌ട്രിക് പോഡുകൾ സഞ്ചരിക്കുക. ഒരേസമയം ആറ് യാത്രക്കാരെ വരെ ഇതിന് ഉൾക്കൊള്ളാനാകും. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനുമാകും.
Dubai’s Roads and Transport Authority (RTA) has launched a month-long trial of driverless electric pods under the Dubai Glideways automated transit system. The pods can carry up to six passengers, travel at speeds of 50 km/h, and cover up to 250 km on a single charge. The trial will assess safety, reliability, control systems, and passenger experience.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |