മെഴ്‌സിഡസ് ബെൻസിന്റെ ജിഎൽസി ഇലക്‌ട്രിക് മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നവംബർ നാലിനാണ് ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തുന്നത്. ഇലക്‌ട്രിക് എസ്‌യുവിയുടെ ഡ്യുവൽ മോട്ടോർ 400 4മാറ്റിക് വേരിയന്റ് ആദ്യമായി ഇന്ത്യയിലെത്തുന്നവെന്ന പ്രത്യേകതയുമുണ്ട്. 94 kWh NMC ആണ് ബാറ്ററി പാക്കേജ്. ഒറ്റ ചാർജിൽ 715 കിലോമീറ്റർ വരെ റേഞ്ചുണ്ട് (WLTP). 330 kW DC ഫാസ്റ്റ് ചാർജിംഗ് ഫെസിലിറ്റിയാണ് മറ്റൊരു പ്രത്യേകത. വാഹനത്തിന്റെ പ്രീ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങി. നവംബർ പകുതിയോടെ ഡെലിവറി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏകദേശം 90 ലക്ഷം രൂപ വരെയാണ് ജിഎൽസി ഇലക്‌ട്രിക് മോഡലിന്റെ എക്‌സ് ഷോറൂം വില. കേരളത്തിൽ ലക്ഷ്വറി ഇവി വാഹനങ്ങൾക്ക് പത്ത് ശതമാനമാണ് പുതുക്കിയ നികുതി നിരക്ക്. ഇതിന് പുറമെ ഒരു ശതമാനം ടിസിഎസും ആദ്യ വർഷത്തെ കോംപ്രിഹെൻസീവ് ഇൻഷ്വറൻസും നൽകണം.
22 kW AC വരെയുള്ള വാൾബോക്‌സ് ചാർജിംഗ് സൗകര്യം മെഴ്‌സിഡസ് നൽകുന്നുണ്ട്. ജിഎൽസി ഇലക്‌ട്രിക് നിരയിലെ ബാറ്ററികൾക്ക് എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെ സ്റ്റാൻഡേർഡ് വാറന്റി ലഭിക്കും. 330 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 22 മിനിട്ടിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാം. 11 kW വാൾബോക്‌സ് ചാർജർ ഉപയോഗിച്ച് 100 ശതമാനം ചാർജ് ചെയ്യാൻ 10 മണിക്കൂറിലധികം വേണ്ടിവരും.
Mercedes-Benz has commenced bookings for its new GLC Electric Bodil SUV, set to launch on November 4th. Featuring a dual motor 400 4Matic variant and a 94 kWh battery, it offers a 715 km WLTP range. Priced around ₹90 lakh ex-showroom, deliveries are expected by mid-November.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |