SignIn
Kerala Kaumudi Online
Wednesday, 08 July 2026 1.25 PM IST

പാടുകൾ അപ്രത്യക്ഷമായി മുഖം വെട്ടിത്തിളങ്ങും; ആഴ്‌ചയിൽ വെറും 15 മിനിട്ട് മാറ്റിവയ്‌ക്കാനുണ്ടെങ്കിൽ പരീക്ഷിക്കൂ

skin-brightening-facepack
പ്രതീകാത്മക ചിത്രം

മുഖത്തെ പാടുകളും കുരുക്കളും മാറി ചർമം എപ്പോഴും മിനുസമുള്ളതും ഭംഗിയുള്ളതുമാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫേസ്‌പാക്കുകളുണ്ട്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ നിങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുന്നതാണ്. ഈ പാക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും തയ്യാറാക്കേണ്ട വിധവും അറിയാം.

ആവശ്യമായ സാധനങ്ങൾ

വെള്ളരിക്ക ജ്യൂസ് - 1 ടീസ്‌പൂൺ

തക്കാളി ജ്യൂസ് - 1 ടീസ്‌പൂൺ

തൈര് - അര ടീസ്‌പൂൺ

അരിപ്പൊടി - 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള പാത്രത്തിലേക്ക് അരിപ്പൊടിയും മറ്റ് ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. 15 മിനിട്ട് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

കാപ്പിപ്പൊടി, പഞ്ചസാര അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും സ്‌ക്രബ് കൊണ്ട് മൃദുവായി മസാജ് ചെയ്‌ത് മുഖത്തെ മൃതകോശങ്ങൾ നീക്കം ചെയ്യുക. ശേഷം ഫേസ്‌വാഷ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. ഇനി മുഖത്തേക്ക് അൽപ്പം ആവി പിടിക്കുന്നത് നല്ലതാണ്. ഫേസ്‌പാക്കിന്റെ ഗുണം പൂർണമായും ലഭിക്കാൻ ഇത് സഹായിക്കും. ആവിപിടിച്ചശേഷം തയ്യാറാക്കി വച്ച ഫേസ്‌പാക്ക് പുരട്ടുക. 15 - 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ മുഖം വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് കാണാനാകും.

English Summary

The article recommends a DIY face pack made with cucumber juice, tomato juice, yogurt, and rice flour to help improve skin glow and reduce the appearance of blemishes. It advises exfoliating and steaming the face before applying the pack for 15–20 minutes, two to three times a week, as part of a regular skincare routine. The effectiveness of such home remedies can vary from person to person.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FACE GLOW TIPS, SKINCARE ROUTINE, GLOWING SKIN, MUKHAM GLOW TIPS, SKIN CARE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY