SignIn
Kerala Kaumudi Online
Wednesday, 07 October 2026 7.11 PM IST

മുഖക്കുരുവും പാടുകളും മാറും, ഒപ്പം തിളക്കമുള്ള ചർമ്മവും: ഉലുവ കൊണ്ടുള്ള ചില പൊടിക്കൈകൾ ഇതാ

fenugreek
ഉലുവ

തിളക്കമുള്ള ആരോഗ്യകരമായ ചർമ്മത്തിന് അടുക്കളയിലെ ഉലുവ മികച്ചൊരു പ്രകൃതിദത്ത മാർഗമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തിലെ കറുത്ത പാടുകൾ മാറി മുഖത്തിന് നല്ല തിളക്കം നൽകാൻ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവും അതിന്റെ പാടുകളും മാറുന്നതിനും ഉലുവ മികച്ചതാണ്. മുഖം കണ്ണാടിപ്പോലെ തിളങ്ങാൻ എങ്ങനെയാണ് ഉലുവ ഉപയോഗിക്കേണ്ടതെന്ന് നോക്കാം.

ഉലുവയും പാലും

രണ്ട് സ്‌പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. പിറ്റേദിവസം രാവിലെ ഇതിലേയ്ക്ക് അൽപ്പം പാൽ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കണം. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയണം. ഇത് ചർമ്മത്തിന് പെട്ടെന്ന് തിളക്കം നൽകാൻ സഹായിക്കുന്നു. ഇനി ഓയിലി സ്കിന്നാണെങ്കിൽ പാലിന് പകരം റോസ് വാട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്.

ഉലുവയും തൈരും

കുതിർത്ത ഉലുവയിലേയ്ക്ക് അൽപ്പം പുളിയുള്ള തൈര് ചേർത്ത് നന്നായി അരച്ചെടുക്കണം. ഇനി ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകികളയണം. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും മാറാൻ സഹായിക്കും.

ഉലുവ വെള്ളം

ഉലുവ കുതിർത്തുവച്ച വെള്ളം കളയാതെ ഒരു സ്‌പ്രേ ബോട്ടിലിൽ സൂക്ഷിക്കാം. ഇത് ദിവസവും ഫേസ് ടോണറായി മുഖത്ത് സ്‌പ്രേ ചെയ്യുന്നത് ചർമ്മം എപ്പോഴും ഫ്രഷായിരിക്കാനും തിളക്കം നിലനി‌ർത്താനും സഹായിക്കും.

English Summary

Fenugreek is presented as an excellent natural remedy for radiant, healthy skin, packed with Vitamin C and antioxidants. It effectively removes dark spots, reduces acne, and enhances skin brightness. The article outlines topical applications, such as pastes with milk or curd, and using fenugreek-infused water as a daily toner to maintain a fresh, glowing complexion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FENUGREEK REMEDIES FOR SKINCARE, SKIN CARE, DARK SPOTS AND GLOWING SKIN, BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE