SignIn
Kerala Kaumudi Online
Thursday, 29 October 2026 5.52 PM IST

വെളുത്തുള്ളികൊണ്ടുള്ള ഈ സൂത്രവിദ്യ പരീക്ഷിക്കൂ: ഇനി പൊട്ടാതെ നഖം നീളത്തിൽ വളർത്താം

garlic-for-nails
പ്രതീകാത്മക ചിത്രം

നഖം വളർത്തുന്നത് ഇന്നും പലർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ആശിച്ച് വളര്‍ത്തിയെടുത്ത നഖം എവിടെയെങ്കിലും ഒന്ന് കൊണ്ടാല്‍ ചിലപ്പോള്‍ ഒടിഞ്ഞ് പോകാറുണ്ട്. ചിലര്‍ക്ക് നഖത്തിന് കട്ടിയില്ല എന്ന കാരണത്താല്‍ വേഗത്തില്‍ തന്നെ ഒടിയുന്നു. ഇത്തരത്തില്‍ നഖം ഒടിഞ്ഞ് പോകുന്നത് കൊണ്ടാണ് പലരും ആര്‍ട്ടിഫിഷ്യല്‍ നഖം വയ്ക്കാന്‍ മുതിരുന്നത്.

എന്നാൽ ഇനിമുതൽ ഈ പ്രശ്നമുണ്ടാകില്ല. അടുക്കളിയിലെ വെളുത്തുള്ളി ഉപയോഗിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ പൊട്ടിപ്പോകാതെ മനോഹരമായി നീളത്തിൽ വളർത്തിയെടുക്കാം. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സെലീനിയം, അലിസിൻ എന്നിവ നഖങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവയ്ക്ക് കരുത്തുപകരുന്നതിനുമായി വെളുത്തുള്ളി എങ്ങനെയാണ് ശരിയായ രീതിൽ ഉപയോഗിക്കേണ്ടതെന്ന് നോക്കാം.

ആദ്യം മൂന്ന് അല്ലി വെളുത്തുള്ളി തൊലികളഞ്ഞെടുത്ത് മാറ്റിവയ്ക്കണം. ഇനി ഒരു ചെറിയ ബൗളിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം. ഈ വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കണം.

ഇനി നേരത്തെ തൊലികളഞ്ഞ് മാറ്റിവച്ചിരിക്കുന്ന മൂന്ന് അല്ലി വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച് വെളിച്ചെണ്ണ ആവണക്കെണ്ണ മിക്സിലേയ്ക്ക് ചേർത്തുകൊടുക്കണം. ഇനി ഇത് നന്നായി ഇളക്കിയോജിപ്പിച്ച ശേഷം ചെറിയ കുപ്പിയിൽ അടച്ചുവച്ച് സൂക്ഷിക്കാം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞതിന് ശേഷം ഇത് ഉപയോഗിക്കാം.

ഉപയോഗിക്കേണ്ടവിധം

ആദ്യം നഖം നന്നായി കഴുകിയ ശേഷം നനവില്ലാതെ തുടക്കണം. ഇനി തയ്യാറാക്കിവച്ചിരിക്കുന്ന വെളുത്തുള്ളി എണ്ണ നഖത്തിൽ മാത്രം നന്നായി തേച്ച് മസാജ് ചെയ്യണം. അര മണിക്കൂറിന് ശേഷം തുടച്ചുകളയം. ഇങ്ങനെ ദിവസവും ചെയ്താൽ പൊട്ടിപ്പോകാത്ത ഭംഗിയും നീളവുമുള്ള നഖം സ്വന്തമാക്കാം.

English Summary

A Malayalam article highlights a natural remedy to grow strong, unbroken nails using garlic. Addressing common issues like brittle nails, the method involves combining chopped garlic, rich in selenium and allicin, with coconut and castor oils. Regular application of this homemade mixture promises to naturally strengthen nails, promoting healthy, long growth without breakage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARLIC FOR NAILS, GARLIC OIL FOR STRONG NAILS, STRONG NAILS HOME REMEDIES, GARLIC NAIL CARE, BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE