SignIn
Kerala Kaumudi Online
Saturday, 11 July 2026 1.30 PM IST

ആഴ്‌ചയിൽ ഒരു തവണ ചെയ്‌താൽ മതി, മുടി കട്ടക്കറുപ്പായി വളരും; ഈ എളുപ്പമാർഗം പരീക്ഷിച്ച് നോക്കൂ

hairdye-
പ്രതീകാത്മക ചിത്രം

പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാരപ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. നര മാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്. എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നും അതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - 3 ടേബിൾസ്‌പൂൺ

നാരങ്ങാനീര് - 3 ടീസ്‌പൂൺ

തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം

ഒരു പാത്രത്തിൽ വെളിച്ചെണ്ണയും നാരങ്ങാനീരും യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഒരിക്കലും നാരങ്ങാ നീര് മാത്രമായി മുടിയിൽ തേക്കരുത്. ശേഷം ഒരു ഷവർ കാപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ ഒരു തവണ ഇങ്ങനെ ചെയ്‌താൽ നര മാറാൻ സഹായിക്കും. മുടി വളരാനും പുതിയ മുടി നല്ല ആരോഗ്യത്തോടെയിരിക്കാനും ഈ മാർഗം സഹായിക്കും.

English Summary

Applying a mixture of coconut oil and lemon juice once a week may help improve scalp health and support healthier hair growth. Massage the mixture into the scalp and hair, leave it on for 45–60 minutes, and then wash it off. While this is a popular home remedy, there is limited scientific evidence that it can reverse grey hair.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATURAL HAIR GROWTH, BLACK HAIR REMEDY, HAIR CARE TIPS, HAIR GROWTH HOME REMEDY, MUDI VALARAN TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE