SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.09 PM IST

30 മിനിട്ടിൽ നര മാറി മുടി കറുക്കും; മാസങ്ങളോളം ഡൈ ചെയ്യേണ്ട, ഈ എളുപ്പമാർഗം പരീക്ഷിക്കൂ

beauty

പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ് നര. കഴിക്കുന്ന ആഹാരം മുതൽ ജീവിക്കുന്ന ചുറ്റുപാടുകൾ വരെ ഇതിനെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ അകാലനരയുള്ളവർ ഇതിന്റെ കാരണം കണ്ടെത്തി മാറ്റുന്നതാണ് ഉചിതം. എന്നാൽ, പ്രായമായവർക്ക് നര സ്വാഭാവികമാണ്. ഇത് മാറ്റാനായി ശാശ്വതമായ പരിഹാരങ്ങൾ ഇല്ല. പകരം താൽക്കാലികമായി ചെയ്യാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. മറ്റ് കെമിക്കൽ ഡൈകളെ അപേക്ഷിച്ച് കൂടുതൽകാലം മുടി കറുക്കാൻ സഹായിക്കും. മാത്രമല്ല. മുടിയുടെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ദോഷം ചെയ്യുന്നതൊന്നും ഈ ഡൈയിലില്ല.

ആവശ്യമായ സാധനങ്ങൾ

  • വെറ്റില
  • വെള്ളം
  • തേയിലപ്പൊടി
  • ഹെന്നപ്പൊടി
  • നീലയമരി

തയ്യാറാക്കുന്ന വിധം

നാലോ അഞ്ചോ വെറ്റില ചെറിയ കഷ്‌ണങ്ങളാക്കി അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇനി ഒരു ബൗളിൽ രണ്ട് ടേബിൾസ്‌പൂൺ ഹെന്നപ്പൊടിയെടുക്കണം. അതിലേക്ക് കുറച്ച് തേയില വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേക്ക് നീലയമരി പൊടിയെടുക്കണം. അതിലേക്ക് വെള്ളം ഒഴിച്ച് യോജിപ്പിക്കാം.

ശേഷം ഈ രണ്ട് മിശ്രിതവും ഒരുമിച്ച് ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് അരച്ചെടുത്ത വെറ്റില നീര് കൂടി ഒഴിച്ച് നന്നായി യോജിപ്പിക്കണം. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഈ മിശ്രിതമെടുത്ത് എട്ടുമണിക്കൂർ അടച്ചുവയ്ക്കുക. ഒട്ടും എണ്ണമയമില്ലാത്ത തലമുടിയിലേക്ക് വേണം ഈ ഡെെ പുരട്ടിക്കൊടുക്കാൻ. 30 മിനിട്ടിന് ശേഷം കഴുകി കളയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, HAIRCARE, NATURAL HAIRDYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE