SignIn
Kerala Kaumudi Online
Monday, 05 October 2026 1.29 PM IST

ഇനി കെമിക്കൽ നിറഞ്ഞ ലിപ്സ്റ്റിക്കിനോട് നോ പറയാം; എളുപ്പത്തിൽ വീട്ടിലിരുന്ന് തന്നെ ചുവന്ന ചുണ്ടുകൾ സ്വന്തമാക്കാം, ഇത് പരീക്ഷിച്ച് നോക്കൂ

lips

ചുണ്ടുകൾ കറുക്കുന്നതാണ് പലരും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം. ചുണ്ടിലെ കറുപ്പ് നിറം മാറ്റാൻ പെടാപ്പാട് പെടുന്ന നിരവധി പെൺകുട്ടികൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ലിപ്സ്റ്റിക്ക് ഇതിനൊരു പരിഹാരമായിരിക്കാം എന്നാൽ അതിലുമുണ്ട് നിരവധി പ്രശ്നങ്ങൾ. ലിപ്സ്റ്റിക്കിലെ കെമിക്കൽ ചുണ്ടിനെ വേഗം നശിപ്പിക്കുന്നു. അതുകൊണ്ട് പലരും മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് എങ്ങനെ ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കാം എന്ന് അന്വേഷിക്കാറുണ്ട്. അത്തരത്തിൽ ചുണ്ടുകൾ നിറം വയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ നോക്കാം.

1,​ ബീറ്റ്റൂട്ട് നീര്

ബിറ്റ്റൂട്ടിന്റെ ഒരു ചെറിയ കഷ്‌ണം എടുത്ത് എല്ലാ ദിവസവും ചുണ്ടിൽ പുരട്ടുക. ഇത്തരത്തിൽ ചെയ്യുന്നത് ചുണ്ടിന് നിറം വയ്ക്കാൻ സഹായിക്കുന്നു.

2,​ ബീറ്റ്റൂട്ടും പഞ്ചസാരയും

ചുണ്ടുകൾക്ക് നിറം ലഭിക്കണമെങ്കിൽ ചുണ്ടുകളിൽ നിന്നും ഇടയ്ക്ക് മൃതകോശങ്ങൾ നീക്കം ചെയ്യേണ്ടതാണ്. ഇതിനായി വീട്ടിൽ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഒരു സ്ക്രബാണ് ബീറ്റ്റൂട്ട് നീരും പഞ്ചസാരയും. കുറച്ച് ബീറ്റ്റൂട്ട് നീര് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പഞ്ചസാര ചേർത്ത് ഒന്ന് സ്ക്രബ് ചെയ്യുക.

ഇത്തരത്തിൽ രണ്ടാഴ്ച്ചയിൽ ഒരിക്കലെങ്കിലും ചെയ്യുന്നത് നല്ലതാണ്. ഇത് ചുണ്ടുകളിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും നിറം നൽകുന്നതിനും സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIPS SOFT, PINK, HOMERE, LIPSCARE, LIPCARE, LIP SCRUB, LIPSTICK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE