തിരക്കുപിടിച്ച ജീവിതത്തിനിടെ പലർക്കും ചർമ്മസംരക്ഷണത്തിന് ആവശ്യമായ സമയം കിട്ടാറില്ല. ഇതോടെ മുഖത്തുണ്ടാകുന്ന കരിവാളിപ്പും നിറം മങ്ങുന്നതും പലപ്പോഴും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ പുറത്ത് നിന്നും വാങ്ങുന്ന പലതരം ചർമസംരക്ഷണ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എന്നാൽ പലരിലും ഇത് പാർശ്വഫലങ്ങൾ മാത്രമേ സമ്മാനിക്കുകയുള്ളൂ. എത്രയൊക്കെ പരിശ്രമിച്ചിട്ടും പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കുന്നില്ല എന്നോർത്ത് പരിശ്രമങ്ങൾ അവസാനിപ്പിക്കാൻ വരട്ടെ. വീട്ടിൽ അൽപ്പം ശർക്കരയുണ്ടെങ്കിൽ ഈ പ്രശ്നം ഒരാഴ്ചകൊണ്ട് പരിഹരിക്കാം. ഒരു അടിപൊളി ഫേസ്‌പാക്കിലൂടെ. എങ്ങനെയാണ് ശർക്കര ഫേസ്‌പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
കറുത്ത ശർക്കര
ഈത്തപ്പഴം
ഫേസ്‌പാക്ക് തയ്യാറാക്കാനായി ആദ്യം ഒരു കഷ്ണം (ഒരു കൈപ്പിടി) കറുത്ത ശർക്കരയെടുക്കണം. ശേഷം ഇത് ചെറുതായിട്ട് പൊടിക്കണം. ഇനി ഒരു ബൗളിലേയ്ക്ക് നാല് ടേബിൽ സ്പൂൺ പാൽ ഒഴിച്ച ശേഷം ഈ പാലിലേയ്ക്ക് നേരത്തെ പൊടിച്ചുവച്ച ശർക്കര ചേർത്ത് നന്നായി ഇളക്കണം. ഇതിലേയ്ക്ക് എടുത്തുവച്ചിരിക്കുന്ന കുരുകളഞ്ഞ മൂന്ന് ഈത്തപ്പഴം കൂടി ചേർക്കണം. ഈത്തപ്പഴവും ശർക്കരയും ഈ പച്ചപ്പാലിൽ കിടന്ന് നന്നായി കുതിർന്ന് വരുന്നവരെ കാത്തിരിക്കണം. കുതിർന്നതിന് ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശർക്കര ഫേസ്‌പാക്ക് തയ്യാർ.
ആദ്യം മുഖവും കഴുത്തും കഴുകിയ ശേഷം ഈർപ്പമില്ലാതെ തുടക്കണം. ഇനി തയ്യാറാക്കിവച്ചിരിക്കുന്ന ഫേസ്‌പാക്ക് മുഖത്തും കഴുത്തിലും നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റിന് ശേഷം കഴുകികളയാം. ആഴ്ചയിൽ രണ്ടുദിവസം ഇങ്ങനെചെയ്താൽ കരിവാളിപ്പും പാടുകളും മാറി മുഖം തിളങ്ങും.
A Malayalam article presents a homemade jaggery-based face pack recipe as a natural remedy for combating skin dullness and dark spots, offering an alternative to commercial products. The method involves combining black jaggery, dates, and milk into a paste, recommending twice-weekly application. This simple routine promises to restore skin radiance and remove blemishes effectively.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |