SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.41 PM IST

കഴിക്കും,​ ഒപ്പം കിടക്കുമ്പോൾ കാലിനടിയിലും പുരട്ടും; കരീനയുടെ സൗന്ദര്യരഹസ്യം ഇതാണ്

kareena-kapoor
കരീന കപൂർ, സെയ്ഫ് അലി ഖാൻ

സെലിബ്രിറ്റി ദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. പ്രായം 40 കഴിഞ്ഞെങ്കിലും ഇരുവർക്കും ഇന്നും യുവത്വം തുടിക്കുന്ന ചർമ്മമാണ്. ഇരുവരുടെയും സൗന്ദര്യ രഹസ്യം അറിയാൻ പലർക്കും വലിയ താൽപര്യമാണ്.

അടുത്തിടെ ഇരുവരും 'ദി ഗ്രേറ്റ് ഇന്ത്യ കപിൽ ഷോ'യിൽ അതിഥികളായി എത്തിയിരുന്നു. ഈ സമയം ഇരുവരുടെയും ചർമ്മത്തിന്റെ രഹസ്യം കപിൽ ശർമ്മ ചോദിച്ചിരുന്നു. നിങ്ങളെ ഇത്രയും ഫ്രഷായി കാണപ്പെടാൻ എന്താണ് കഴിക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി തന്റെ വീട്ടിലുള്ളവർ ധാരാളം നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നാണ് സെയ്ഫ് പറഞ്ഞ മറുപടി.

രാത്രിയിൽ കരീന തന്റെ കാലിന്റെ അടിയിൽ നെയ്യ് പുരട്ടാറുണ്ടെന്നും സെയ്ഫ് പറയുന്നുണ്ട്. അത് ശരിയാണെന്ന് കരീനയും സമ്മതിക്കുന്നു. കാലിന്റെ അടിയിൽ നെയ്യ് പുരട്ടുന്നത് സുഖമായ ഉറക്കത്തിന് സഹായിക്കുമെന്നാണ് നടി വ്യക്തമാക്കുന്നത്.

നിരവധി ഗുണങ്ങളുള്ള ഒന്നാണ് നെയ്യ്. ഇത് കഴിക്കുന്നതും ശരീരത്തിൽ പുരട്ടുന്നതും പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. കാലിന്റെ അടിയിലും ഉള്ളംകാലിലും എണ്ണയോ നെയ്യോ പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. കാലിന്റെ അടിയിൽ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് ശരീരത്തിലെ നാഡീഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇതുവഴി സുഖമായി ഉറങ്ങാൻ സാധിക്കും. നെയ്യിൽ സ്വാഭാവിക കൊഴുപ്പും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ല മൃദുത്വം നൽകുന്നു. വീണ്ടുകീറിയ പാദങ്ങൾ വേഗത്തിൽ ശരിയാക്കാനും സഹായിക്കുന്നു.

English Summary

Celebrity couple Kareena Kapoor and Saif Ali Khan recently shared insights into their beauty and skincare routines on The Great Indian Kapil Show. Saif revealed that ghee is commonly used in their household. He also mentioned that Kareena applies ghee to the soles of her feet at night, which she confirmed helps her sleep comfortably.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAREENA KAPOOR BEAUTY SECRET, SAIF ALI KHAN SKIN CARE, GHEE BEAUTY BENEFITS, KAREENA KAPOOR SKIN GLOW, GHEE FOR HEALTHY SKIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE