2026ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയ മലയാളിയാണ് കെസിയ ലിസ് മേജോ. നിയമ വിദ്യാർത്ഥിനി കൂടിയായ കെസിയയാണ് 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇപ്പോഴിതാ മിസ് യൂണിവേഴ്‌സ് മത്സരത്തിന് പ്യൂർട്ടോ റിക്കോയിലേക്ക് പോയപ്പോൾ കെസിയ ധരിച്ച മെറൂൺ സാരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യൻ ഫാഷൻ രംഗത്തെ പ്രമുഖ ലക്ഷ്വറി ഡിസൈനറായ സമന്ത് ചൗഹാൻ ആണ് ഈ സാരി ഡിസൈൻ ചെയ്‌തിരിക്കുന്നത്.
നവംബർ 24ന് നടക്കുന്ന ഫൈനൽ മത്സരത്തിന് മുമ്പുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണ് പ്യൂർട്ടോ റിക്കോയിലേക്ക് കഴിഞ്ഞ ദിവസം കെസിയ പോയത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പ്യൂർട്ടോ റിക്കോയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദേശീയ പതാകയുമായി നിൽക്കുന്ന ചിത്രങ്ങൾ 19കാരിയായ കെസിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
ഓർഗൻസ, റോ സിൽക്ക് തുണിയാണ് സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. തിളക്കമുള്ള മെറൂൺ കളർ സാരിയിൽ പ്രത്യേകതരം വർക്കുകളും ചെയ്‌തിട്ടുണ്ട്. ബോർഡർ ആണ് സാരിയുടെ ഹൈലൈറ്റ്. മനോഹരമായ എംബ്രോയിഡറി വർക്കുകളുള്ള സാരിയുടെ പല്ലു കൂടി വരുമ്പോൾ അതിമനോഹരമാകുന്നു. വിവാഹങ്ങൾക്കോ മറ്റ് ആഘോഷരാവുകൾക്കോ ധരിക്കാൻ പറ്റിയ സാരിയാണിത്.
ഇതിനൊപ്പം കല്ലുകൾ പതിച്ച നെക്ലേസും അതിന് ചേരുന്ന കമ്മലുകളും കെസിയ അണിഞ്ഞിരുന്നു. മുടി അഴിച്ചിട്ടിരുന്ന കെസിയ തന്റെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവും ധരിച്ചിരുന്നു. സമന്ത് ചൗഹാന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമശിച്ചിട്ടുള്ളത് പ്രകാരം 1.42 ലക്ഷം രൂപയാണ് ഈ സാരിയുടെ വില.
Kerala-born Kassia Lis Mejo, Miss Universe India 2026, is gaining attention for her elegant maroon saree worn while travelling to Puerto Rico for the 75th Miss Universe competition. Designed by luxury fashion designer Samanth Chauhan, the organza and raw silk saree reportedly costs Rs 1.42 lakh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |