SignIn
Kerala Kaumudi Online
Thursday, 05 November 2026 4.53 PM IST

ഓറഞ്ച് തൊലി മുതൽ ചോറ് വരെ: ഖുശ്ബുവിന്റെ സൗന്ദര്യത്തിന് പിന്നിൽ ഈ ഫേസ്‌പാക്കുകൾ

khushbu
ഖുശ്ബു

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഖുശ്‌ബു സുന്ദർ. താരം തന്റെ ശരീരഭാരം കുറച്ചതും പഴയതിനേക്കാൾ സൗന്ദര്യം വർദ്ധിച്ചതും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചേരുവകളും വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികളും ഉപയോഗിച്ച് എങ്ങനെ വീട്ടിൽ തന്നെ സൗന്ദര്യ സംരക്ഷണം നടത്താമെന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഖുശ്ബു തുറന്നുപറഞ്ഞത്. ഇത്തരത്തിൽ ഖുശ്ബു പങ്കുവച്ച ചില പൊടിക്കൈകൾ പരിചയപ്പെടാം.

ഓറഞ്ച് തൊലി ഫേസ്‌പാക്ക്

മുഖത്തിന് സ്വാഭാവിക തിളക്കം നൽകാനും കരിവാളിപ്പും കറുത്ത പാടുകളും മാറാനും ഏറ്റവും മികച്ച മാർഗമാണ് ഓറഞ്ച് തൊലി കൊണ്ടുള്ള ഫേസ്‌പാക്ക്. ഓറഞ്ച് തൊലി നന്നായി തിളപ്പിച്ച ശേഷം ആ വെള്ളത്തിൽ ചോളപ്പൊടിയും തേനും തൈരും ചേർക്കാം. ഇത് നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും കൈകളിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം.

ഉരുളക്കിഴങ്ങ് ഫേസ്‌പാക്ക്

ഉരുളക്കിഴങ്ങ് നീരിലേയ്ക്ക് ബദാം ഓയിലോ ഒലിവ് ഓയിലോ കഞ്ഞിവെള്ളമോ ഇതിലേതെങ്കിലുമൊന്ന് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഫേസ്‌പാക്കായി ഉപയോഗിക്കാം. ഇത് പുരട്ടി 20 മിനിറ്റിന് ശേഷം മാത്രമെ കഴുകിക്കളയാൻ പാടുള്ളൂ.

റൈസ്‌മാസ്ക്

ആദ്യം ചെറിയ കപ്പ് അളവിൽ ചോറെടുത്ത് ഒരു ബൗളിലേയ്ക്ക് ഇടണം. ശേഷം ഇതിലേയ്ക്ക് തൈര്, കറ്റാർവാഴ ജെൽ, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. ഇത് ഫേസ്‌പാക്കായി ഉപയോഗിക്കാം. ചോറിന് പകരം അരിപ്പൊടിയും ഉപയോഗിച്ചും ഈ ഫേസ്‌പാക്ക് തയ്യാറാക്കാവുന്നതാണ്. ഈ മൂന്ന് ഫേസ്‌പാക്കുകൾക്ക് പുറമെ ബീറ്റ്റൂട്ട്, കാരറ്റ് , ഏത്തപ്പഴം എന്നിവയുടെ തൊലികളുപയോഗിച്ചുള്ള ഫേസ്‌പാക്കുകളും മികച്ചതാണെന്നാണ് ഖുശ്ബു പറയുന്നത്.

English Summary

Actress Khushbu Sundar revealed her skincare secrets in a recent interview, attributing her improved appearance to natural, homemade remedies. She detailed various face packs using common kitchen ingredients like orange, potato, beetroot, and banana peels, alongside rice. These traditional, accessible methods are central to her personal beauty regimen.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS KHUSHBU FACE PACK SECRETS, ORANGE PEEL FACEPACK, BEAUTY TIPS, CELEBRITY BEAUTY TIPS, KHUSHBU SKINCARE ROUTINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE