കൈകളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിൽ വിരലുകൾക്കും നഖങ്ങൾക്കും വലിയ പങ്കുണ്ട്. ആരോഗ്യമുള്ള നഖങ്ങൾ കാഴ്‌ചയിലും അത്രതന്നെ മനഹോരമായിരിക്കും. നഖങ്ങൾ പൊട്ടുന്നതും നിറം മങ്ങുന്നതുമെല്ലാം പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. അത്തരം പ്രശ്‌നങ്ങൾ മറികടന്ന് നഖത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ചില പൊടിക്കൈകൾ ഇതാ-
നഖങ്ങളെ തിളക്കമുള്ളതാക്കി മാറ്റാൻ അത്യുത്തമമാണ് നാരങ്ങാനീര്. കൂടാതെ, പൊടി, മലിനീകരണം, കറകൾ തുടങ്ങിയവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽനിന്ന് നഖങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളത്തിൽ കൈകൾ അല്‌പനേരം മുക്കിവച്ച ശേഷം ചെറുനാരങ്ങാനീരിൽ ചൂടുവെള്ളം, വിനാഗിരി എന്നിവ ചേർത്തുള്ള മിശ്രിതം ഉപയോഗിച്ച് നഖങ്ങളിലും കൈകളിലും ബ്രഷ് ചെയ്യണം. ശേഷം ചൂടുള്ള വെള്ളത്തിൽ കൈകഴുകാം. ആഴ്‌ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് കൈകളുടെ തിളക്കം വർദ്ധിക്കാനും നഖത്തിന്റെ ആരോഗ്യസംരക്ഷണത്തിനും സഹായിക്കും.
നഖത്തിന് തിളക്കം ലഭിക്കാൻ ഉരുളക്കിഴങ്ങുകൾ സഹായിക്കും. ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചതിന് ശേഷം നഖങ്ങളിൽ പുരട്ടുക. നഖങ്ങളും കൈപ്പത്തിയും ഉൾപ്പെടെ കവർ ചെയ്യുന്ന രീതിയിൽ വേണം പുരട്ടാൻ. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
നഖങ്ങൾക്കിടയിലുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും സഹായകരമാണ് മൈലാഞ്ചിയില. ഇതരച്ച് നഖത്തിൽ പുരട്ടുന്നത് നഖങ്ങൾക്ക് ചുവപ്പ് നിറം നൽകുന്നതിനൊപ്പം അവയെ ബാധിക്കുന്ന കുഴിനഖം പോലുള്ള രോഗങ്ങളെയും ചെറുക്കുന്നു.
ബലമുള്ള നഖങ്ങൾക്ക് വെളിച്ചെണ്ണ ഒരു മികച്ച സഹായിയാണ്. വെളിച്ചെണ്ണയുടെ ഉപയോഗം നഖങ്ങളെയും പുറംതൊലിയെയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. നഖത്തിലുണ്ടാകുന്ന ഫംഗസ് ബാധയെ നേരിടാനുള്ള ഒരു മികച്ച പോംവഴി കൂടിയാണ് വെളിച്ചെണ്ണ.
Discover four simple home remedies using lemon, potato, henna, and coconut oil to help improve nail shine, strength, and overall appearance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |